കേരളം

kerala

ETV Bharat / bharat

രണ്ട് മാസത്തില്‍ ഒരു ലക്ഷത്തിലധികം കൊവിഡ് മരണം: മധ്യപ്രദേശില്‍ ആരോപണ പ്രത്യാരോപണങ്ങൾ

സംസ്ഥാന സർക്കാർ യഥാർഥ മരണനിരക്ക് മറച്ചുവെച്ചു വെന്നും ഈ വിഷയത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.

കൊവിഡ് മരണം കൊവിഡ് കൊവിഡ്19 COVID COVID 19 covid death covid death in madhya pradesh covid death in mp എംപി സർക്കാർ MP MP government bjp ബിജെപി Madhya Pradesh മധ്യപ്രദേശ് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ് Madhya Pradesh Congress chief Kamal Nath Congress chief Kamal Nath Congress കോൺഗ്രസ് അധ്യക്ഷൻ കോൺഗ്രസ് covid patients കൊവിഡ് രോഗികൾ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര നാഥ് Madhya Pradesh Home Minister Narottam Mishra
Kamal Nath claims more than one lakh Covid deaths in two months in MP

By

Published : May 21, 2021, 5:54 PM IST

ഭോപ്പാൽ:ശ്‌മശാനങ്ങളിൽ സംസ്‌കരിച്ച മൃതദേഹങ്ങളുടെ കണക്കുകൾ പ്രകാരം 2021 മാർച്ച്-ഏപ്രിൽ മാസങ്ങളിലായി കൊവിഡ് മൂലം സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർ മരിച്ചതായി മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ് ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ശ്‌മശാന സ്ഥലങ്ങളിൽ 1,27,503 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി എത്തിയെന്നും അവയിൽ 80 ശതമാനവും (1,02,002) കൊവിഡ് മൂലമുള്ള മരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന സർക്കാർ യഥാർഥ മരണനിരക്ക് മറച്ചുവെച്ചുവെന്നും ഈ വിഷയത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കമൽനാഥിന്‍റെ ആരോപണം സംസ്ഥാന സർക്കാർ നിഷേധിച്ചു. കോൺഗ്രസ് അധ്യക്ഷൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ വാദം ശരിയാണെന്നതിന് തെളിവുകൾ നൽകണമെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നാഥ് ആവശ്യപ്പെട്ടു. തെളിവ് നൽകുന്നതിൽ പരാജയപ്പെട്ടാൽ കമൽ നാഥ് പാർട്ടി സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ മന്ത്രി സ്ഥാനത്ത് നിന്ന് താൻ രാജിവെക്കുമെന്നും മിശ്ര പറഞ്ഞു. ഈ വിഷയത്തിൽ രാജ്യാന്തര തലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും കമല്‍ നാഥിനെതിരെ നടപടിയെടുക്കണമെന്നും മിശ്ര മധ്യപ്രദേശ് ഗവർണറോട് അഭ്യർഥിച്ചു.

Also Read:ലോകാരോഗ്യ സംഘടനയുടെ 100 ഓക്സിജൻ കോൺസൺട്രേറ്ററുകൾ മധ്യപ്രദേശിൽ

ABOUT THE AUTHOR

...view details