ചെന്നൈ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിൽ പങ്കെടുക്കുമെന്ന് പ്രമുഖ തമിഴ് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അത് സ്വീകരിച്ചതായും പാർട്ടി നേതൃയോഗത്തില്‍ കമൽഹാസൻ ഞായറാഴ്‌ച അറിയിച്ചു.
രാഹുൽ ഗാന്ധി ക്ഷണിച്ചു ; ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് കമൽ ഹാസൻ - എംഎൻഎം
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടുണ്ടെന്ന് കമൽഹാസൻ
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് കമൽ ഹാസൻ
കമൽ ഹാസനോടൊപ്പം പാർട്ടി പ്രവർത്തകരും പങ്കെടുക്കുമെന്ന് എംഎൻഎം വക്താവ് മുരളി അപ്പാസും വ്യക്തമാക്കി. കമൽഹാസന്‍റെ അധ്യക്ഷതയിൽ എംഎൻഎമ്മിന്‍റെ അഡ്‌മിനിസ്‌ട്രേറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റിയും ജില്ല സെക്രട്ടറിമാരുടെ യോഗവുമാണ് ഞായറാഴ്‌ച ചെന്നൈയിൽ നടന്നത്.