കേരളം

kerala

ETV Bharat / bharat

പ്രൊജക്‌ട് കെയില്‍ ജോയിന്‍ ചെയ്യാന്‍ കമല്‍ ഹാസന്‍ ; 20 ദിവസത്തിന് 150 കോടി പ്രതിഫലമോ ? - ദിഷ പടാനി

പ്രഭാസ്, ദീപിക പദുകോണ്‍, അമിതാഭ് ബച്ചൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന നാഗ് അശ്വിന്‍റെ സയൻസ് ഫിക്ഷനില്‍ കമല്‍ ഹാസനും ഒരു പ്രധാന വേഷത്തിലെത്തും

Kamal Haasan  Kamal Haasan to shoot for Project K  Project K movie  Kamal Haasan to join Project K sets  Kamal Haasan in project K  Kamal Haasan to join Project K sets in August  പ്രോജക്‌ട് കെയില്‍ ജോയിന്‍ ചെയ്യാന്‍ ഒരുങ്ങി കമല്‍  പ്രോജക്‌ട് കെ  കമല്‍ ഹാസന്‍  പ്രഭാസ്  അമിതാഭ് ബച്ചൻ  ദീപിക പദുക്കോൺ  നാഗ് അശ്വിന്‍റെ പ്രോജക്‌ട് കെ  നാഗ് അശ്വിന്‍  പ്രോജക്‌ട് കെയില്‍ കമൽ ഹാസനും  Project K  Nag Ashwin  Shankar  ശങ്കര്‍  ഇന്ത്യന്‍ 2  Indian 2  പ്രഭാസ്  Prabhas  ദീപിക പദുക്കോൺ  Deepika Padukone  ദിഷ പടാനി  Disha Patani
പ്രോജക്‌ട് കെയില്‍ ജോയിന്‍ ചെയ്യാന്‍ ഒരുങ്ങി കമല്‍ ഹാസന്‍

By

Published : Jun 15, 2023, 9:13 PM IST

ഹൈദരാബാദ് :ഉലകനായകന്‍ കമൽ ഹാസനും Kamal Haasan 'പ്രൊജക്‌ട് കെ' Project Kയുടെ ഭാഗമാകും. റിപ്പോർട്ടുകൾ പ്രകാരം, നാഗ് അശ്വിന്‍റെ Nag Ashwin സയൻസ് ഫിക്ഷനില്‍ കമല്‍ ഹാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഓഗസ്‌റ്റിലാകും 'പ്രൊജക്‌ട്‌ കെ'യുടെ സെറ്റില്‍ താരം ജോയിന്‍ ചെയ്യുക.

പ്രതിനായക വേഷത്തിലാകും 'പ്രൊജക്‌ട് കെ'യില്‍ കമല്‍ ഹാസന്‍ പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സിനിമയ്‌ക്കായി അദ്ദേഹത്തിന് ഏകദേശം 20 ദിവസത്തെ ഷൂട്ടിംഗ് ആയിരിക്കും ഉണ്ടായിരിക്കുക. നിലവില്‍ സംവിധായകന്‍ ശങ്കറിന്‍റെ Shankar 'ഇന്ത്യന്‍ 2' Indian 2 വിന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം.

'പ്രൊജക്‌ട് കെ'യുടെ ഭാഗമാകുന്നതില്‍ താരം അതിയായ സന്തോഷവും ആവേശവും പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 'പ്രൊജക്‌ട് കെ'യുടെ പ്രമേയത്തിലും സിനിമയിലെ തന്‍റെ റോളിലും ആവേശഭരിതനായ താരം, ഒടുവില്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.

കൂടാതെ, നിലവിലെ കമ്മിറ്റ്‌മെന്‍റുകള്‍ പൂർത്തിയാക്കിയാല്‍ ഉടന്‍ തന്നെ 'പ്രൊജക്‌ട് കെ'യിലെ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിക്കാനും കമൽ ഹാസന്‍ പദ്ധതിയിടുന്നു. എല്ലാം നിശ്ചയിച്ച പോലെ നടന്നാല്‍, ഓഗസ്‌റ്റ് ആദ്യത്തോടെ കമല്‍ ഹാസന്‍ 'പ്രൊജക്‌ട് കെ'യുടെ സെറ്റില്‍ പ്രത്യക്ഷപ്പെടും.

500 കോടിയുടെ വമ്പൻ ബജറ്റിലൊരുങ്ങുന്ന പ്രൊജക്‌ട് കെയില്‍ 150 കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് കമല്‍ ഹാസന്‍റെ പ്രതിഫലമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രഭാസ് Prabhas, ദീപിക പദുകോൺ Deepika Padukone, അമിതാഭ് ബച്ചൻ, ദിഷ പടാനി Disha Patani എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2024 ജനുവരി 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

നേരത്തെ സിനിമയുടെ സെറ്റില്‍ വച്ച് ബിഗ് ബി അമിതാഭ്‌ ബച്ചന് Amitabh Bachchan പരിക്കേറ്റിരുന്നു. ഒരു ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ ബച്ചന് വാരിയെല്ലിനായിരുന്നു പരിക്കേറ്റത്. പ്രൊജക്‌ട് കെയുടെ ഹൈദരാബാദിലെ ഷൂട്ടിനിടെയായിരുന്നു സംഭവം.

പരിക്കേറ്റ താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വയ്‌ക്കുകയും ചെയ്‌തിരുന്നു. തനിക്ക് പരിക്കേറ്റ വിവരം ബച്ചന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തന്‍റെ വാരിയിലെ തരുണാസ്ഥി പൊട്ടിയെന്നും വളരെ വേദനാജനകം ആണെന്നുമാണ് താരം കുറിച്ചത്.

'ഹൈദരാബാദില്‍ പ്രൊജക്‌ട് കെയുടെ ചിത്രീകരണത്തിനിടെ ഒരു ആക്ഷന്‍ ഷോട്ടിനിടെ എനിക്ക് പരിക്കേറ്റു. തരുണാസ്ഥിക്ക് പൊട്ടലുണ്ട്. വലത് വാരിയെല്ലില്‍ പേശീവലിവും ഉണ്ട്. ഡോക്‌ടറെ കണ്ട് സിടി സ്‌കാന്‍ ചെയ്‌തു. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തി വിശ്രമത്തിലാണ്. അതെ വേദനാജനകമാണ്. ചലിക്കാനും ശ്വസിക്കാനും, സാധാരണ നിലയിലേയ്‌ക്കെത്താന്‍ കുറച്ച് ആഴ്‌ചകളെടുക്കും. വേദനയ്‌ക്ക്‌ അടക്കം മരുന്നുകള്‍ ഉണ്ട്.

Also Read:നഗ്നപാദനായി ആരാധകരെ അഭിവാദ്യം ചെയ്യുന്നതിന് കാരണം വെളിപ്പെടുത്തി അമിതാഭ്‌ ബച്ചന്‍; ചിത്രം വൈറല്‍

പൂര്‍ണമായും ഭേദമാകും വരെ, എല്ലാ പ്രൊജക്‌ടുകളും ഞാന്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. മുംബൈയിലെ വസതിയായ ജല്‍സയില്‍ വിശ്രമിക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാം ഞാനിപ്പോള്‍ മൊബൈലിനെയാണ് ആശ്രയിക്കുന്നത്. പക്ഷേ എപ്പോഴും കിടപ്പാണ്. ഇത് കുറച്ച് ബുദ്ധിമുട്ട്‌ ആയിരിക്കും. ഈ സാഹചര്യത്തില്‍ എനിക്ക് ആരാധകരെ ആരെയും കാണാന്‍ കഴിയില്ല. അതിനാല്‍ ആരും ജല്‍സയുടെ ഗേറ്റിന് മുന്നില്‍ വരരുത്. എല്ലാം ശരിയാകും' - അമിതാഭ്‌ ബച്ചന്‍ കുറിച്ചു.

ABOUT THE AUTHOR

...view details