കേരളം

kerala

By

Published : Dec 1, 2020, 5:14 PM IST

ETV Bharat / bharat

കര്‍ഷകരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിക്കണമെന്ന് കമല്‍ ഹാസൻ

വയലിന്‍റെ ശബ്‌ദം എനിക്കിഷ്‌ടമാണ്. പക്ഷേ ഇപ്പോഴല്ല. റോമ നഗരം കത്തുമ്പോള്‍ വയലിൻ വായിക്കുന്നത് ഉചിതമല്ലെന്നായിരുന്നു കർഷക പ്രക്ഷോഭം മോദി സർക്കാർ കൈകാര്യം ചെയ്തതിനെക്കുറിച്ച് കമല്‍ ഹാസൻ പ്രതികരിച്ചത്.

Kamal Haasan on farmers protest  Kamal Haasan latest news  farmers protest news  കര്‍ഷക പ്രക്ഷോഭം വാര്‍ത്തകള്‍  കമല്‍ ഹാസൻ വാര്‍ത്തകള്‍
കര്‍ഷകരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിക്കണമെന്ന് കമല്‍ ഹാസൻ

ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി സംസാരിക്കണമെന്നും അവരുടെ പരാതികൾ പരിഹരിക്കണമെന്നും മക്കൽ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ ആവശ്യപ്പെട്ടു. വയലിന്‍റെ ശബ്‌ദം എനിക്കിഷ്‌ടമാണ്. പക്ഷേ ഇപ്പോഴല്ല. റോമ നഗരം കത്തുമ്പോള്‍ വയലിൻ വായിക്കുന്നത് ഉചിതമല്ലെന്നായിരുന്നു കർഷക പ്രക്ഷോഭം മോദി സർക്കാർ കൈകാര്യം ചെയ്തതിനെക്കുറിച്ച് കമല്‍ ഹാസൻ പ്രതികരിച്ചത്.

"പ്രധാനമന്ത്രി കര്‍ഷകരുടെ അവസ്ഥ മനസിലാക്കണം, അവരുമായി സംസാരിക്കണം, കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഒരു സംഭവമാണത്. കര്‍ഷകരോട് സംസാരിക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണ്. രാജ്യത്തിന്‍റെ നന്മയ്‌ക്കാണത്. കാര്‍ഷിക മേഖലയെ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഒരു അഭ്യർഥനയല്ല" - കമല്‍ ഹാസൻ പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങളിൽ പാർട്ടി നിലപാടുകള്‍ക്കുപരി ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭകരെ പിന്തുണയ്ക്കാൻ കൂടുതൽ ആളുകളെത്തുന്നത് രാജ്യത്തിന് നല്ലതല്ലെന്ന് കമല്‍ ഹാസൻ അഭിപ്രായപ്പെട്ടു. പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് സർക്കാർ ഇടപെട്ട് കർഷകരുടെ പരാതികൾ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകർ തുടർച്ചയായ ആറാം ദിവസവും ഡല്‍ഹിയിലെ അതിർത്തി കേന്ദ്രങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പീയൂഷ് ഗോയൽ, സോം പ്രകാശ് എന്നിവർ മുപ്പതോളം കർഷക സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. "കര്‍ഷകരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾ ചർച്ച ചെയ്യും. അവ കേട്ട ശേഷം സർക്കാർ പരിഹാരം കണ്ടെത്തും," കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി.

നിർണായക യുദ്ധത്തിനായാണ് തങ്ങള്‍ ദേശീയ തലസ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നതാണ് കര്‍ഷകരുടെ പക്ഷം. തങ്ങളുടെ "മൻ കി ബാത്ത്" കേൾക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നായിരുന്നു കര്‍ഷകര്‍ പറഞ്ഞത്. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അവർ പറഞ്ഞു. പ്രതിഷേധിക്കുന്ന കർഷകരെ കാണാനും മൂന്ന് കാർഷിക നിയമങ്ങളുടെ പിൻ‌മാറ്റത്തെക്കുറിച്ച് ഉറപ്പ് നൽകാനും ഡിഎംകെയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ ഇതിനകം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി മറ്റ് കക്ഷികളുമായി സഖ്യം ചേരുമോയെന്ന ചോദ്യത്തിന് ഉചിതമായി സമയത്ത് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് കമല്‍ ഹാസൻ പ്രതികരിച്ചു. രജനീകാന്തിന്‍റെ പിന്തുണ തേടുമോയെന്ന ചോദ്യത്തിന്, "പിന്തുണ തേടി ഞാൻ എല്ലാ വീടുതോറും പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിനിടയില്‍ എങ്ങനെയാണ് എന്‍റെ സുഹൃത്തിനെ മറക്കുന്നതെന്നും കമല്‍ ഹാസൻ പറഞ്ഞു.

ABOUT THE AUTHOR

...view details