കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. 'ഇന്ത്യന്‍ 2' ഫസ്‌റ്റ് ഗ്ലിംപ്‌സ് നവംബര്‍ 3ന് റിലീസ് ചെയ്യും (Indian 2 First Glimpse). 'ഇന്ത്യന്‍ 2 ആന്‍ ഇന്‍ട്രോ' എന്ന പേരിലാകും സിനിമയുടെ ആദ്യ കാഴ്‌ച പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക (Indian 2 An Intro release). ഉലകനായകന്‍ കമല്‍ ഹാസന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ 'ഇന്ത്യന്‍ 2'ന്‍റെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവിടുന്നത് (Kamal Haasan Birthday).
നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് (Indian 2 update). 'ആഘോഷം നേരത്തെ ആരംഭിക്കുന്നു. നവംബര്‍ 3ന് റിലീസ് ചെയ്യുന്ന 'ഇന്ത്യൻ 2 ആന്‍ ഇന്‍ട്രോ'യുടെ ആദ്യ കാഴ്‌ചയ്‌ക്ക് തയാറാകൂ.' -ഇപ്രകാരമാണ് ലൈക്ക പ്രൊഡക്ഷന്‍സ് എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചിരിക്കുന്നത്.
പുതിയ പ്രഖ്യാപനത്തിനൊപ്പം സിനിമയുടെ പുതിയൊരു പോസ്‌റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ കമല്‍ ഹാസന്‍റെ കഥാപാത്രത്തിന്‍റെ മുഖവും ആ മുഖത്തിന് ഉള്ളിലായി നിരവധി കെട്ടിടങ്ങും അടങ്ങുന്നതാണ് പോസ്‌റ്റര്‍ (Indian 2 New Poster).
ചിത്രത്തില്‍ 90 വയസുള്ള സേനാപതി എന്ന കഥാപാത്രത്തെയാണ് കമല്‍ ഹാസന്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ സിനിമയുടെ ഡബ്ബിങ് ജോലികൾ കമല്‍ ഹാസന്‍ ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ശങ്കര്‍ ആണ് സിനിമയുടെ സംവിധാനം. ശങ്കർ തന്നെ സംവിധാനം ചെയ്‌ത 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗമാണ് 'ഇന്ത്യന്‍ 2'.
Also Read:സേനാപതിയായി കമല്‍ ഹാസന്‍; പിറന്നാള്‍ സമ്മാനവുമായി ഇന്ത്യന്‍ 2 ടീം
പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ 'ഇന്ത്യന്‍ 2'ന്‍റെ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയിലും തരംഗമായിരുന്നു. കമല്‍ ഹാസന്‍റെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ നവംബറില്‍ ആണ് അണിയറപ്രവര്‍ത്തകര്‍ 'ഇന്ത്യന്‍ 2'വിന്‍റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത് (Indian 2 first look poster). സേനാപതിയായി ആയാണ് താരം ഫസ്‌റ്റ്‌ലുക്കില്‍ പ്രത്യക്ഷപ്പെട്ടത് (Kamal Haasan as Senapathy).
കമല്‍ ഹാസന്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുമ്പോള്‍ കാജല്‍ അഗര്‍വാള്‍, മുന്‍ ക്രിക്കറ്ററും, നടനും, മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ അച്ഛനുമായ യോഗ് രാജ് സിങ്ങും എന്നിവരും സിനിമയും പ്രധാന കഥാപാത്രങ്ങളില്‍ എത്തും. സിദ്ധാർത്ഥ്, ബോബി സിംഹ, സമുദ്രക്കനി, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ എത്തും.
2018ലായിരുന്നു 'ഇന്ത്യന്‍ 2'ന്‍റെ പ്രഖ്യാപനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം പലകാരണങ്ങളാല്‍ മുടങ്ങിയിരുന്നു. പിന്നീട് ഓഗസ്‌റ്റില്‍ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിരുന്നു. നിലവില്‍ വിവിധ ഘട്ടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം റിലീസിന് മുമ്പ് തന്നെ 'ഇന്ത്യന്‍ 2'ന്‍റെ ഒടിടി അവകാശം റെക്കോഡ് തുകയ്‌ക്ക് വിറ്റുപോയി. നെറ്റ്‌ഫ്ലിക്‌സാണ് 'ഇന്ത്യന്‍ 2'ന്‍റെ ഒടിടി അവകാശം നേടിയിരിക്കുന്നത്. 200 കോടി രൂപയ്‌ക്കാണ് സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്‌ഫ്ലിക്‌സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ, രാജ്‍കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍, റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി സ്‌റ്റാലിന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും പീറ്റര്‍ ഹെയ്‌ന്‍ ആക്ഷനും ഒരുക്കും. രവിവര്‍മ്മന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം.
1996ലാണ് ആദ്യ ഭാഗമായ 'ഇന്ത്യന്‍' റിലീസ് ചെയ്‌തത്. സിനിമയില്‍ ഇരട്ട വേഷത്തിലാണ് കമല്‍ ഹാസന്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയിലെ മികച്ച പ്രകടനത്തിന് കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അന്തരിച്ച മലയാളികളുടെ മുതിര്‍ന്ന നടന്‍ നെടുമുടി വേണു ആദ്യ ഭാഗത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. കൂടാതെ മനീഷ കൊയ്‌രാള, സുകന്യ, ഊര്‍മിള മധോത്‌കര്‍, കസ്‌തൂരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
Also Read:Kamal Haasan and Mani Ratnam Reunite : 35 വർഷങ്ങൾക്കുശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന "KH234", സിനിമയ്‌ക്ക് തുടക്കമായി