തമിഴ്‌നാട് :കല്ലാക്കുറിച്ചിയില്‍ സ്‌കൂള്‍ ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വീകരിക്കാന്‍ കുടുംബം വിസമ്മതിച്ചിരുന്നു. പിന്നീട് മൃതദേഹം ഏറ്റുവാങ്ങാന്‍ പിതാവ് ഹൈക്കോടതിയില്‍ സമ്മതം പ്രകടിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പോസ്‌റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് വിശകലനം നടത്തി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ പുതുച്ചേരിയിലെ ജിപ്‌മര്‍ ആശുപത്രിയിലെ ഡോക്‌ടർമാരുടെ സംഘത്തോട് കോടതി നിര്‍ദേശം നല്‍കി. ജൂലൈ 13നാണ്, ചിന്നസേലം കണിയാമൂരിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിയായ പതിനേഴുകാരിയെ ഹോസ്റ്റൽ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.