കേരളം

kerala

ETV Bharat / bharat

കാളിചരണ്‍ മഹാരാജിന്‍റെ അറസ്റ്റ്‌: പരസ്‌പരം പോരടിച്ച് മധ്യപ്രദേശും ഛത്തീസ്‌ഗഡും - കാളിചരണ്‍ മഹാരാജിന്‍റെ അറസ്റ്റ് വിവാദം

മധ്യപ്രദേശില്‍ വച്ച് കാളിചരണിനെ ഛത്തീസ്‌ഗഡ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌ ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ ആരോപിച്ചു.

kalicharan maharaj arrested  kalicharan maharaj arrested from chhatarpur  khajuraho hotel in madhya pradesh  dharma sansad in raipur  Derogatory remarks against Mahatma Gandhi  Raipur Police arrests Kalicharan Maharaj  Raipur Police arrests Kalicharan Maharaj from Khajuraho  Kalicharan Maharaj on Mahatma Gandhi  കാളിചരണ്‍ മഹാരാജിന്‍റെ അറസ്റ്റ് വിവാദം  ഛത്തീസ് ഗഡ് പൊലീസ് കാളിചരണിനെ അറസ്റ്റ് ചെയ്‌തു
കാളിചരണ്‍ മഹാരാജിനെ അറസ്റ്റ്‌ചെയ്‌തതില്‍ പ്രതിഷേധവുമായി മധ്യപ്രദേശ്‌ സര്‍ക്കാര്‍

By

Published : Dec 30, 2021, 7:03 PM IST

മധ്യപ്രദേശ്: മഹാത്മ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കാളിചരണ്‍ മഹാരാജിന്‍റെ അറസ്റ്റില്‍ പ്രതിഷേധവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശിലെ കജുരാഹോയില്‍ നിന്ന് കാളിചരണ്‍ മഹാരാജിനെ ഛത്തീസ്‌ഗഡ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തപ്പോള്‍ ഫെഡറല്‍ തത്വങ്ങള്‍ പാലിച്ചില്ലെന്നാണ് മധ്യപ്രദേശ് സര്‍ക്കാറിന്‍റെ പരാതി.

അറസ്റ്റിന് മുമ്പ് ഛത്തീസ്‌ഗഡ് പൊലീസ്, മധ്യപ്രദേശ് പൊലീസിന് നോട്ടീസ് നല്‍കണമായിരുന്നു എന്നും അറസ്റ്റില്‍ അന്തര്‍ സംസ്ഥാന പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ലെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. എന്നാല്‍ കാളിചരണിന്‍റെ അറസ്റ്റില്‍ അന്തര്‍ സംസ്ഥാന പ്രോട്ടോക്കോളിന്‍റെ യാതോരു ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബുപേഷ് ബഗേല്‍ പറഞ്ഞു. കാളിചരണിന്‍റെ ബന്ധുക്കളേയും അഭിഭാഷകനേയും അറസ്റ്റിന്‍റെ വിവരം അറിയിച്ചെന്നും ബുപേഷ് ബഗേല്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് കാളിചരണിനെ അറസ്റ്റ്‌ ചെയ്തത്. കാളിചരണിനെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു.

ALSO READ:'ഗാന്ധിയെ അപമാനിച്ചു' ; കാളിചരണ്‍ മഹാരാജ് കപട ആള്‍ ദൈവമെന്ന് ദിഗ് വിജയ് സിങ്

മഹാത്മഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശമം നടത്തിയ കാളിചരണ്‍ ഇന്ത്യ വിഭജനത്തിന് ഉത്തരവാദി ഗാന്ധിജിയാണെന്നും ആരോപിച്ചു. ഛത്തീസ് ഗഡിലെ റായിപൂരില്‍ രണ്ട് ദിവസം നീണ്ടു നിന്ന 'ധര്‍മ സന്‍സദ്' എന്ന ആത്മീയ സമ്മേളനത്തിലാണ് കാളിചരണിന്‍റെ വിവാദ പ്രസ്താവനയുണ്ടായത്. തന്‍റെ 'ദൗത്യം' നിര്‍വഹിച്ചതിന് ഗോഡ്‌സെയെ പുകഴ്ത്തുകയും ചെയ്തു കാളിചരണ്‍.

രാജ്യത്തെ ഭരണകര്‍ത്താക്കള്‍ യാഥാസ്ഥിതിക ഹിന്ദുക്കളായിരിക്കണമെന്നും കാളിചരണ്‍ പറഞ്ഞു. കാളിചരണിന്‍റ പ്രസ്താവനയില്‍ ധര്‍മ സന്‍സദിന്‍റെ രക്ഷാധികാരി മഹന്ദ്‌ രാമ്‌ സുന്ദര്‍ ദാസ്‌ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തി. അടുത്തവര്‍ഷം താന്‍ ധര്‍മ സന്‍സദില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details