ബെംഗളൂരു: യൂട്യൂബിൽ കണ്ട കൃഷി വീഡിയോകൾ പരീക്ഷിച്ച് നോക്കി സംയോജിത കൃഷിരീതിയിൽ വിജയം കൈവരിച്ച ഒരു കർഷകനെ പരിചയപ്പെടാം. കൽബുർഗിയിലെ തരകസപേട്ടയിലുള്ള ശരണ ഗൗഡയാണ് വേറിട്ട കൃഷിരീതിയിലൂടെ മറ്റുള്ളവർക്കും പ്രചോദനമാകുന്നത്. കാർഷിക മേഖലയിൽ പുതു പരീക്ഷണങ്ങൾ ഇഷ്‌ടപ്പെടുന്ന ശരണ ഗൗഡയ്‌ക്ക് ഹോർട്ടികൾച്ചർ കൃഷി രീതിയോടായിരുന്നു താൽപര്യം.
ഹോർട്ടികൾച്ചർ കൃഷിരീതി
കൃഷിയിടത്തിൽ ചന്ദനമരവും മാവും ഉൾപ്പെടെ പതിനാല് വ്യത്യസ്ത ഇനം മരങ്ങളും ഇദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഹോർട്ടികൾച്ചർ കൃഷിരീതിയിൽ കൂടുതൽ അറിവ് നേടുന്നതിനായി ഹോർട്ടികൾച്ചർ വിദഗ്‌ധരെയും അദ്ദേഹം സമീപിക്കാറുണ്ട്. മാവിനെക്കൂടാതെ സപ്പോട്ട, വേപ്പ്, ജാവ പ്ലം , കസ്റ്റാർഡ് ആപ്പിൾ, നെല്ലിക്ക, മഹാഗണി, റോസ് വുഡ് എന്നിവയും അദ്ദേഹത്തിന്‍റെ തോട്ടത്തിൽ വളരുന്നുണ്ട്.