സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള പ്രഖ്യാപിച്ച് ബോളിവുഡ് താരം കജോൾ Kajol. വെള്ളിയാഴ്‌ച ഇൻസ്‌റ്റഗ്രാമില്‍ Instagram നിഗൂഢമായൊരു ഹ്രസ്വ കുറിപ്പ് cryptic post താരം പങ്കുവച്ചിരുന്നു. നടി തന്‍റെ ജീവിതത്തിലെ ദുഷ്‌കരമായ സമയത്തെ കുറിച്ചാണ് പോസ്‌റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
'സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നു' - എന്ന അടിക്കുറിപ്പില്‍ 'ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണത്തെ നേരിടുന്നു' - എന്ന പോസ്‌റ്റാണ് താരം പങ്കുവച്ചത്. കജോളിന്‍റെ ഈ പോസ്‌റ്റ് Kajol's cryptic post സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ്.
താൻ ഡിജിറ്റൽ ഡിറ്റോക്‌സിലേയ്‌ക്ക് digital detox പോകുകയാണെന്ന് കജോൾ തന്‍റെ എല്ലാ സോഷ്യൽ മീഡിയ പേജുകളിലൂടെയും ആരാധകരെ അറിയിച്ചിട്ടുണ്ട്. [ഡിജിറ്റൽ ഡിറ്റോക്‌സ്- സമ്മർദ്ദം കുറയ്ക്കുന്നതിനോ മറ്റോ ഒരു വ്യക്തി സ്‌മാർട്ട് ഫോണോ കമ്പ്യൂട്ടറോ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നത്.]
ഇൻസ്‌റ്റഗ്രാമിൽ 14.4 മില്യൺ ഫോളോവേഴ്‌സ് Instagram followers ഉള്ള താരം ഏറ്റവും ഒടുവിലത്തെ പോസ്‌റ്റ് ഒഴികെയുള്ള (സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള പ്രഖ്യാപിച്ച) എല്ലാ പോസ്‌റ്റുകളും ഇന്‍സ്‌റ്റഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്‌തു. കജോളിന്‍റെ ഈ തീരുമാനം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. അതേസമയം താരത്തിന്‍റെ വരാനിരിക്കുന്ന സീരീസിന്‍റെ പ്രൊമോഷന്‍ തന്ത്രമാണ് ഇതെന്നും ഒരുകൂട്ടര്‍ പറയുന്നു.
താരം ട്വിറ്ററിലും ഫേസ്ബുക്കിലും ഇതേ പോസ്‌റ്റ് പങ്കുവച്ചിട്ടുണ്ട്. ഫേസ്‌ബുക്കില്‍ 28 ദശലക്ഷം ഫോളേവേഴ്‌സും ട്വിറ്ററില്‍ 3.6 ദശലക്ഷം ഫോളോവേഴ്‌സുമാണ് 48കാരിയായ കജോളിന് ഉള്ളത്. ഇന്‍സ്‌റ്റഗ്രാമില്‍ നിന്നും പഴയ പോസ്‌റ്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും താരത്തിന്‍റെ ഫേസ്‌ബുക്ക്, ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഇപ്പോഴും പഴയ പോസ്‌റ്റുകള്‍ നിലനില്‍ക്കുന്നുണ്ട്.