കൊല്‍ക്കത്ത:കച്ച ബദാം ഗായകന് പരിക്കേറ്റു. നാടോടി ഗാനം 'കച്ച ബദാം' പാട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ച ഗായകന്‍ ഭുബന്‍ ബദ്യാകറിന് അപകടത്തില്‍ പരിക്കേറ്റു. നെഞ്ചിന് പരിക്കേറ്റ ഭുബന്‍ ബദ്യാകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്‌ച (28.02.22) ആയിരുന്നു അപകടം. പുതുതായി വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
Singer Bhuban meets with an accident: പശ്ചിമ ബംഗാളില്‍ ബിര്‍ഭും ജില്ലയില്‍ ലക്ഷ്‌മി നാരായണപൂര്‍ പഞ്ചായത്തില്‍ കുരല്‍ജുരി ഗ്രാമത്തില്‍ ദുബ്രജ്‌പൂര്‍ ബ്ലോക്കിലെ താമസക്കാരനാണ് ഭൂബന്‍ ബദ്യാകര്‍. ഗ്രാമത്തിലെ നിലക്കടല വില്‍പ്പനക്കാരനാണ് ഭൂബന്‍ ബദ്യാകര്‍. കടല വിൽക്കാൻ ഗ്രാമങ്ങളിലേക്ക് സൈക്കിളിലാണ് അദ്ദേഹം പോകുന്നത്. ദിവസവും മൂന്ന് മുതല്‍ നാല് കിലോ വരെ കടല വില്‍ക്കും. 200-250 രൂപയാണ് ദിവസ വരുമാനം.
ഭൂബന്‍ രചിച്ച കച്ച ബദാം ഗാനം ഒറ്റ രാത്രി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയായിരുന്നു. ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ഉപജീവനം കണ്ടെത്തുന്നതിനിടെയാണ് നിലക്കടല വില്‍ക്കാനായി സ്വന്തമായൊരു ജിംഗിള്‍ ഭൂബന്‍ തയ്യാറാക്കിയത്. നിലക്കടല വില്‍പ്പനയ്‌ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പാടിയ പാട്ട് ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു.