ചണ്ഡീഗഡ്: ഇന്ത്യയിലേക്ക് സുരക്ഷിതമായ വഴി തേടി അഫ്‌ഗാനിസ്ഥാനിലെ സിഖുകാർ. അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാര സാഹിബിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സിഖുകാർ ഇന്ത്യയിൽ അഭയം തേടുന്നത്. അഫ്‌ഗാനിസ്ഥാനിലെ സിഖുകാർക്ക് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) അധ്യക്ഷൻ അഡ്വക്കേറ്റ് ഹർജീന്ദർ സിങ് ധാമി പിന്തുണ പ്രഖ്യാപിച്ചു.
കാബൂൾ ഗുരുദ്വാര ആക്രമണം: ഇന്ത്യയിലേക്ക് വഴി തേടി സിഖ് വംശജര്‍ - അഫ്‌ഗാനിസ്ഥാനിലുള്ള സിഖുകാരെ സുരക്ഷിlമായി ഇന്ത്യയിലെത്തിക്കണമെന്ന് ധാമി
അഫ്‌ഗാനിസ്ഥാനിലുള്ള സിഖുകാരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കണമെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) അധ്യക്ഷൻ അഡ്വക്കേറ്റ് ഹർജീന്ദർ സിംഗ് ധാമി ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു
കാബൂൾ ഗുരുദ്വാര ആക്രമണം: ഇന്ത്യയിലേക്ക് വഴി തേടി സിഖുകാർ; വിമാന ടിക്കറ്റുകൾ ഏർപ്പാടാക്കാമെന്ന് എസ്‌ജിപിസി
നിലവിലെ സാഹചര്യം കണക്കിലെടുത്ത് അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന സിഖുകാരുടെ വിമാന ടിക്കറ്റുകൾ എസ്‌ജിപിസി ഏർപ്പാടാക്കുമെന്നും കുടുങ്ങിയവർ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലുള്ള സിഖുകാരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കണമെന്നും അദ്ദേഹം ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു. സിഖുകാർ തങ്ങളുടെ സമ്പാദ്യങ്ങളും വീടുകളും പോലും ഉപേക്ഷിച്ച് വരുന്നത് അവർ നിസഹായരും അവിടെ മോശം സാഹചര്യമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.