കേരളം

kerala

ETV Bharat / bharat

സംവിധായകനും ഛായാഗ്രഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു - director kv anand

1994ൽ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്.

കെ.വി ആനന്ദ്  കെ.വി ആനന്ദ് അന്തരിച്ചു  ഛായാഗ്രഹകൻ  തേന്മാവിൻ കൊമ്പത്ത്  കനാ കണ്ടേൻ  K V Anand  K V Anand passed away  K V Anand death  thenmavin kombath  director kv anand  kana kanden
സംവിധായകനും ഛായാഗ്രഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു

By

Published : Apr 30, 2021, 8:02 AM IST

ചെന്നൈ: പ്രശസ്‌ത സംവിധായകനും ഛായാഗ്രഹകനുമായ കെ.വി ആനന്ദ്(54) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

1994ൽ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ ഛായാഗ്രഹകനായാണ് അദ്ദേഹം തന്‍റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ മലയാളം ചിത്രങ്ങൾക്ക് അദ്ദേഹം കാമറ ചലിപ്പിച്ചു. തമിഴിൽ മുതൽവൻ, കാക്കി, ശിവാജി തുടങ്ങിയ ചിത്രങ്ങളുടെയും കാമറാമാനായിരുന്നു അദ്ദേഹം.

പിന്നീട് ഛായാഗ്രഹകനിൽ നിന്ന് സംവിധാന രംഗത്തേക്ക് ചുവട് മാറ്റി. 2005ൽ ശ്രീകാന്ത്, ഗോപിക, പൃഥിരാജ് തുടങ്ങിയവർ അഭിനയിച്ച കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദഹം സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അയൻ, മാട്രാൻ, കോ, അനേകൻ, കാവൻ, കാപ്പാൻ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തു. തന്‍റെ സിനിമകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയാണ് അദ്ദേഹം മടങ്ങിയത്.

ABOUT THE AUTHOR

...view details