കേരളം

kerala

'ഇത് കേന്ദ്ര സർക്കാരിന്‍റെ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾ'; മദ്യ നയക്കേസിലെ ഇഡി സമൻസിൽ പ്രതികരിച്ച് കെ കവിത

By

Published : Mar 8, 2023, 1:03 PM IST

ഡൽഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്താനാണ് മാർച്ച് ഒമ്പതിന് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിതയ്‌ക്ക് സമൻസ് അയച്ചത്.

K Kavitha on Delhi excise policy case  Delhi excise policy case  K Kavitha  കെ കവിത  ഡൽഹി എക്‌സൈസ് നയം  ഡൽഹി എക്‌സൈസ് പോളിസ് നയം  എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്  ബിജെപി  അരുൺ രാമചന്ദ്ര പിള്ള  ഡൽഹി മദ്യ നയം  ജന്തർമന്തർ  കെസിആർ  KCR
മദ്യ നയക്കേസിലെ ഇഡി സമൻസിൽ പ്രതികരിച്ച് കെ കവിത

ന്യൂഡൽഹി: ഡൽഹി എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചതിൽ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിത. തെലങ്കാന മുഖ്യമന്ത്രിക്കും ബിആർഎസ് പാർട്ടിക്കും എതിരായ കേന്ദ്രസർക്കാരിന്‍റെ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളാണ് സമൻസ് എന്ന് വിശേഷിപ്പിച്ച കവിത കേന്ദ്രത്തിന്‍റെ പരാജയങ്ങൾ തുറന്നുകാട്ടാൻ തുടർന്നും പോരാടുമെന്നും വ്യക്‌തമാക്കി.

'ഞങ്ങളുടെ നേതാവ് മുഖ്യമന്ത്രി കെസിആറിന്‍റെയും മുഴുവൻ ബിആർഎസ് പാർട്ടിയുടെയും പോരാട്ടത്തിനും ശബ്‌ദത്തിനുമെതിരായ ഈ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾ ഞങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടി അറിയണം. കെസിആറിന്‍റെ നേതൃത്വത്തിൽ ഞങ്ങൾ നിങ്ങളുടെ പരാജയങ്ങൾ തുറന്നുകാട്ടാനും, ഇന്ത്യയുടെ ശോഭനവും മികച്ചതുമായ ഭാവിക്കായി ശബ്‌ദമുയർത്താനുമുള്ള പോരാട്ടം തുടരും', കവിത ട്വിറ്ററിലൂടെ അറിയിച്ചു.

'വനിത സംവരണ ബിൽ വളരെക്കാലമായി തീർപ്പുകൽപ്പിക്കാത്തതാണ്. രാഷ്ട്രീയ പങ്കാളിത്തത്തിൽ സ്‌ത്രീകൾക്ക് അർഹമായ പങ്ക് നൽകുക എന്ന കാര്യം പാർലമെന്‍റിൽ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഒരേയൊരു ആവശ്യം. ബിജെപി സർക്കാർ വനിത സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 10ന് ജന്തർമന്തറിൽ ഒരു ദിവസത്തെ സമാധാനപരമായ നിരാഹാര സമരം നടത്തും', കവിത പറഞ്ഞു.

അതേസമയം അന്വേഷണത്തിൽ സഹകരിക്കുമെങ്കിലും സമൻസിന് ഹാജരാകുന്ന തീയതി സംബന്ധിച്ച് നിയമോപദേശം തേടുമെന്നും അവർ അറിയിച്ചു. 'നിയമം അനുസരിക്കുന്ന ഒരു പൗരനെന്ന നിലയിൽ ഞാൻ അന്വേഷണ ഏജൻസികളുമായി പൂർണ്ണമായും സഹകരിക്കും. എന്നിരുന്നാലും ധർണയും മുൻകൂർ നിയമനങ്ങളും കാരണം കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട തീയതിയുമായി ബന്ധപ്പെട്ട് നിയമപരമായ അഭിപ്രായം തേടും', കവിത വ്യക്‌തമാക്കി.

കൂടാതെ ഡൽഹിയിലെ അധികാരമോഹികൾക്ക് മുന്നിൽ തെലങ്കാന തലകുനിക്കില്ലെന്നും കവിത ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി. 'അടിച്ചമർത്തപ്പെടുന്ന ജനവിരുദ്ധ ഭരണത്തിന് മുന്നിൽ തെലങ്കാന ഒരിക്കലും തലകുനിക്കില്ല. ജനങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ നിർഭയമായും തീവ്രമായും പോരാടുമെന്ന് ഡൽഹിയിലെ അധികാര മോഹികളെ ഞാൻ ഓർമിപ്പിക്കട്ടെ', കവിത കൂട്ടിച്ചേർത്തു.

സമൻസ് അയച്ച് ഇഡി: ഡൽഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്താൻ മാർച്ച് ഒമ്പതിന് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് കവിതയോട് നിർദേശിച്ചിരിക്കുന്നത്. കേസിൽ തിങ്കളാഴ്‌ച രാത്രി അറസ്റ്റിലായ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അരുൺ രാമചന്ദ്രപിള്ളയോടൊത്ത് ചോദ്യം ചെയ്യുന്നതിനാണ് കവിതയോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

റദ്ദാക്കിയ ഡല്‍ഹി എക്‌സൈസ് നയത്തിന്‍റെ ഭാഗമായി മദ്യം ചില്ലറയായും മൊത്തമായും വില്‍ക്കുന്നവര്‍, വ്യാപാരികള്‍ എന്നിവരെയുള്‍പെടുത്തിയുള്ള സൗത്ത് ഗ്രൂപ്പിന്‍റെ മുൻനിരക്കാരിൽ ഒരാളാണ് അറസ്റ്റിലായ അരുൺ രാമചന്ദ്ര പിള്ള എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പിൽ തെലങ്കാന എംഎൽസി കവിത, ശരത് റെഡ്ഡി (അരബിന്ദോ ഗ്രൂപ്പിന്‍റെ പ്രൊമോട്ടർ), മഗുന്ത ശ്രീനിവാസുലു റെഡ്ഡി (എംപി, ഓംഗോൾ), അദ്ദേഹത്തിന്‍റെ മകൻ രാഘവ് മഗുന്ത എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details