കൊൽക്കത്ത: ഏഴ് എംപിമാർ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെയാണ് മറ്റ് പാർട്ടികളിൽ നിന്നുള്ള ഏഴോളം എംപിമാർ തൃണമൂലിൽ ചേരാൻ സന്നദ്ധത അറിയിച്ചതായി ജ്യോതിപ്രിയ മല്ലിക് മാധ്യമങ്ങളെ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് മെയ് ആദ്യവാരത്തിനുള്ളിൽ ഇവർ തൃണമൂലിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഏഴ് എംപിമാർ ഉടൻ തൃണമൂലിൽ ചേരും: ജ്യോതിപ്രിയ മല്ലിക്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെയാണ് മറ്റ് പാർട്ടികളിൽ നിന്നുള്ള ഏഴോളം എംപിമാർ തൃണമൂലിൽ ചേരാൻ സന്നധത അറിയിച്ചതായി ജ്യോതിപ്രിയ മല്ലിക് മാധ്യമങ്ങളെ അറിയിച്ചത്.
ഏഴ് എംപിമാർ ഉടൻ തൃണമൂലിൽ ചേരും: ജ്യോതിപ്രിയ മല്ലിക്
തൃണമൂൽ വിട്ടുപോയ എംഎൽഎമാർ പോലും തിരികെ വരാൽ ആഗ്രഹം പ്രകടിപ്പിച്ചു. പാർട്ടി വിട്ടു പോയ എംഎൽഎ തുഷാർ ബാബു ഇന്നലെ തൃണമൂലിലേക്ക് തിരിച്ചെത്തി.സുവേന്ദു അധികാരി ബിജെപിയിൽ തുടരുമോ എന്ന് സംശയമാണെന്നും ജ്യോതിപ്രിയ മല്ലിക് പറഞ്ഞു. കഴിഞ്ഞ വർഷം ബിജെപിയിൽ ചേർന്ന പ്രമുഖ തൃണമൂൽ നേതാവാണ് ജ്യോതിപ്രിയ മല്ലിക്.