കേരളം

kerala

ETV Bharat / bharat

Jyoti Deepak Nainwal|ഭർത്താവിന് നൽകിയ വാക്ക്, കുടുംബത്തിന്‍റെ പിന്തുണ ; കരസേന ഉദ്യോഗസ്ഥയായി ജ്യോതിയുടെ തിരിച്ചുവരവ്

2018ൽ ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നായിക് ദീപക് കുമാർ (Naik Deepak Kumar) കൊല്ലപ്പെടുന്നത്. മരണക്കിടക്കയിൽ ഭർത്താവ് ആവശ്യപ്പെട്ടത് ജ്യോതി കരസേനയിൽ ചേരണമെന്നായിരുന്നു

Jyoti Deepak Nainwal  Jyoti Deepak Nainwal becomes Army officer  Army officer  Jyoti  ജ്യോതി  നായിക് ദീപക് കുമാർ  Naik Deepak Kumar  ജ്യോതി ദീപക് നൈൻവാൾ  കരസേന ഉദ്യോഗസ്ഥ  SSC  എസ്എസ്സി
Jyoti Deepak Nainwal|ഭർത്താവിന് നൽകിയ വാക്ക്, കുടുംബത്തിന്‍റെ പിന്തുണ; കരസേന ഉദ്യോഗസ്ഥയായി ജ്യോതിയുടെ തിരിച്ചുവരവ്

By

Published : Nov 21, 2021, 8:37 PM IST

ചെന്നൈ:ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച ജവാൻ നായിക് ദീപക് കുമാറിന്‍റെ (Naik Deepak Kumar) ഭാര്യ ജ്യോതി ദീപക് നൈൻവാൾ (Jyoti Deepak Nainwal) ഇനി മുതൽ കരസേന ഉദ്യോഗസ്ഥ (Army officer). ഭർത്താവിന്‍റെ വിയോഗത്തിനുശേഷം ലക്ഷ്യബോധം ഇല്ലാതിരുന്ന ഉത്തരാഖണ്ഡ് സ്വദേശിനിയെ ഗൃഹനാഥ എന്ന നിലയിൽ നിന്ന് കരസേനാ ഉദ്യോഗസ്ഥയാകാൻ പ്രേരിപ്പിച്ചത് തന്‍റെ ഭർത്താവിന്‍റെ അവസാന ആഗ്രഹവും അമ്മയുടെ പ്രചോദനാത്മകമായ വാക്കുകളായിരുന്നു.

2018ൽ ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ഭർത്താവ് നായിക് ദീപക് കുമാർ കൊല്ലപ്പെടുന്നത്. ഗുരുതര പരിക്കുകളോടെ മരണം കാത്തുകിടന്നപ്പോഴും ദീപക് ഭാര്യയോട് ആവശ്യപ്പെട്ടത് ഒറ്റക്കാര്യമായിരുന്നു. തനിക്കുവേണ്ടി സൈന്യത്തിൽ ചേരണം. അദ്ദേഹത്തിന്‍റെ മരണത്തോടെ ജ്യോതിയുടെയും രണ്ട് മക്കളുടെയും ഏക ആശ്രയമാണ് ഇല്ലാതായത്. എന്നാൽ വീട്ടുജോലിയിലും മക്കളെ നോക്കുന്നതിലും ഒതുങ്ങിക്കൂടിയ ജ്യോതിയുടെ ജീവിതത്തിന് വീണ്ടും പ്രതീക്ഷ നൽകിയത് അമ്മയുടെ വാക്കുകളായിരുന്നു.

ALSO READ:Uttarakhand Election| ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് : സൗജന്യ തീർഥാടന പദ്ധതി വാഗ്‌ദാനം ചെയ്ത് കെജ്‌രിവാള്‍

'തന്‍റെ ജീവിത സാഹചര്യത്തെ ഒരു അവസരമായി എടുത്ത്, മറ്റുള്ളവര്‍ക്ക് മാതൃകയാവുക, കുഞ്ഞുങ്ങൾക്ക് പ്രചോദനമാവുക, ജീവിതത്തിന്‍റെ ഉയർച്ച താഴ്ചകളെയെല്ലാം നേരിടാൻ അവരെ പഠിപ്പിക്കുക' എന്നായിരുന്നു ആ അമ്മയുടെ വാക്കുകൾ. അമ്മയുടെയും സഹോദരന്‍റെയും പിന്തുണയും ഭർത്താവിന് നൽകിയ വാക്കും ജ്യോതിയിലെ നിശ്ചയദാർഢ്യം വർധിപ്പിച്ചു.

തുടർന്ന് ബ്രിഗേഡിയർ ചീമ, കേണൽ എംപി സിങ്ങ് എന്നിവരുടെ സഹായത്തോടെ സർവീസ് സെലക്ഷൻ ബോർഡിലേക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. വൈകാതെ തന്നെ കരസേന ഉദ്യോഗസ്ഥയായി 33കാരിയായ ജ്യോതി നൈൻവാൾ തെരഞ്ഞെടുക്കപ്പെട്ടു.

ജ്യോതിയുൾപ്പെടെ എസ്.എസ്.സി(ഡബ്ല്യൂ)-26ലെ (SSC (W)-26) 29 വനിത കേഡറ്റുകളും എസ്.എസ്.സി-112ലെ 124 പുരുഷ കേഡറ്റുകളും നവംബർ 20ന് ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ (OTA) കമ്മിഷൻ ചെയ്യപ്പെടും.

ABOUT THE AUTHOR

...view details