മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കുട്ടിക്കുറ്റവാളിക്ക് 12 വർഷം തടവ് ശിക്ഷ വിധിച്ചു. 2020 മെയ് 20ന് മിറാജ് താലൂക്കിലെ തുംഗിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പെണ്‍കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.
READ MORE:ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസ് : കുറ്റം സമ്മതിച്ച് ബാബുക്കുട്ടന്