കേരളം

kerala

ETV Bharat / bharat

"മൈ ലോർഡ്" നിർബന്ധമില്ല, "മാഡം" മതി: ജസ്റ്റിസ് ജ്യോതി മുലിമാനി - കർണാടക ഹൈക്കോടതി

ഇനി മുതൽ തന്നെ "മൈ ലോർഡ്" എന്നു വിശേഷിപ്പിക്കരുതെന്നും "മാഡം" എന്ന വിശേഷണം മതിയെന്നും ഹൈക്കോടതി ജസ്റ്റിസ് ജ്യോതി മുലിമാനി അഭിഭാഷകരോട് അഭ്യർഥിച്ചു.

ജസ്റ്റിസ് ജ്യോതി മുലിമാനി  Justice Jyoti Mulimani  കർണാടക ജസ്റ്റിസ്  karnataka justice  മൈ ലോർഡ് വേണ്ട  My Lord is not required  ജസ്റ്റിസ് കൃഷ്‌ണ ഭട്ട് പഞ്ജിഗഡെ  Justice Krishna Bhat Panjigadde  കർണാടക ഹൈക്കോടതി  karnataka high court
തന്നെ ഇനി മുതൽ "മൈ ലോർഡ്" എന്നു വിശേഷിപ്പിക്കരുതെന്ന് ജസ്റ്റിസ് ജ്യോതി മുലിമാനി

By

Published : Jun 17, 2021, 12:05 PM IST

ബെംഗളൂരു:തന്നെ "മൈ ലോർഡ്" എന്നു വിശേഷിപ്പിക്കരുതെന്നും ഇനി മുതൽ "മാഡം" എന്ന വിശേഷണം മതിയെന്നും കർണാടക ഹൈക്കോടതി ജസ്റ്റിസ് ജ്യോതി മുലിമാനി അഭിഭാഷകരോട് അഭ്യർഥിച്ചു. ജൂൺ 17ന് കേൾക്കേണ്ട കേസുകളുടെ പട്ടികയിൽ ജസ്റ്റിസ് ജ്യോതി മുലിമാനി ഇക്കാര്യം പരാമർശിച്ചു. ഇതോടെ "മൈ ലോർഡ്" എന്ന വിശേഷണം വേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന രണ്ടാമത്തെ ജഡ്‌ജിയാണ് ജസ്റ്റിസ് മുലിമാനി.

Also Read:കർണാടകയിലെ മെഡിക്കൽ ഡ്രോൺ പരീക്ഷണങ്ങൾ ജൂൺ 18 മുതൽ

ഇതിന് മുന്നേ ജസ്റ്റിസ് കൃഷ്‌ണ ഭട്ട് പഞ്ജിഗഡെയും അദ്ദേഹത്തെ "മൈ ലോർഡ്" എന്ന് വിശേഷിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. മറിച്ച് "സർ" എന്ന് വിശേഷിപ്പിക്കുന്നതാണ് ബഹുമാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details