കേരളം

kerala

ETV Bharat / bharat

എൻഎച്ച്ആർസി ചെയർമാനായി ജസ്റ്റിസ് അരുൺ മിശ്രയെ നിയമിച്ചു - എൻഎച്ച്ആർസി ചെയർമാനായി ജസ്റ്റിസ് അരുൺ

മിശ്രയെ കൂടാതെ മുൻ ഇന്‍റലിജൻസ് ബ്യൂറോ ഡയറക്‌ടർ രാജീവ് ജെയ്ൻ, മുൻ ജമ്മു കശ്‌മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. കുമാർ എന്നിവരും കമ്മിഷൻ അംഗങ്ങളായി നിയമിക്കപ്പെട്ടിട്ടുണ്ട്.

Justice Arun Mishra  new NHRC chairperson  Arun Mishra as new NHRC chairperson  ജസ്റ്റിസ് അരുൺ മിശ്ര  എൻഎച്ച്ആർസി ചെയർമാനായി ജസ്റ്റിസ് അരുൺ  എൻഎച്ച്ആർസി ചെയർമാൻ
ജസ്റ്റിസ് അരുൺ മിശ്ര

By

Published : Jun 2, 2021, 11:02 PM IST

ന്യൂഡൽഹി:ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി മുൻ സുപ്രീംകോടതി ജഡ്‌ഡ് ജസ്റ്റിസ് അരുൺ മിശ്രയെ നിയമിച്ചു. കമ്മിഷന്‍റെ എട്ടാമത്തെ ചെയർമാനാണ് അരുൺ മിശ്ര. ആദ്യമായാണ് ചീഫ് ജസ്റ്റിസ് അല്ലാത്ത ഒരാൾ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ എച്ച്. എൽ. ദത്തു കമ്മിഷന്‍റെ ചെയർമാനായി വിരമിച്ചതിന് ശേഷം ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

Also Read:ലോക്ക്‌ഡൗണ്‍ രാജ്യത്തെ വായു ഗുണനിലവാരം ഉയര്‍ത്തിയെന്ന് പഠനം

മിശ്രയെ കൂടാതെ മുൻ ഇന്‍റലിജൻസ് ബ്യൂറോ ഡയറക്‌ടർ രാജീവ് ജെയ്ൻ , മുൻ ജമ്മു കശ്‌മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. കുമാർ എന്നിവരും കമ്മിഷൻ അംഗങ്ങളായി നിയമിക്കപ്പെട്ടിട്ടുണ്ട്. 2014 ജൂലായ് ഏഴിന് ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട മിശ്ര സെപ്റ്റംബർ 2020ലാണ് വിരമിച്ചത്. കൊച്ചിയുടെ തീരപ്രദേശമായ മരടിൽ നിർമിച്ച അനധികൃത ഫ്ളാറ്റുകൾ പൊളിച്ചുമാറ്റാൻ 2019 ൽ നിർദേശിച്ച സുപ്രീംകോടതി ബെഞ്ചിനും ജസ്റ്റിസ് മിശ്ര നേതൃത്വം നൽകിയിരുന്നു.

ABOUT THE AUTHOR

...view details