ഹൈദരാബാദ്: ജൂനിയർ, സീനിയർ റസിഡന്‍റ് ഡോക്‌ടർമാർ പ്രതിഷേധം അവസാനിപ്പിച്ച് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. സ്റ്റൈപ്പന്‍റ് വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്‌ടർമാർ പ്രതിഷേധം നടത്തിയത്. എന്നാൽ സംസ്ഥാനത്തെ കൊവിഡ് പകർച്ചവ്യാധി കണക്കിലെടുത്ത് സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി ഡോക്‌ടർമാരോട് ആവശ്യപ്പെട്ടു. തെലങ്കാന ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷൻ (ടിജെയുഡിഎ) ശമ്പള വർധനവ്, മിനിമ ശമ്പള സ്കെയിൽ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് തെലങ്കാന മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ (ഡിഎംഇ) രമേശ് റെഡ്ഡിയുമായി ചർച്ച നടത്തി. സർക്കാരിൽ നിന്ന് തങ്ങൾക്ക് രേഖാമൂലം ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ ജോലിയിൽ തിരികെ പ്രവേശിക്കുവെന്ന് ടിജെയുഡിഎ അറിയിച്ചു.
ഡോക്‌ടമാർ സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ പ്രവേശിക്കണം: കെ ചന്ദ്രശേഖർ റാവു - CM requests them to call off stir
തെലങ്കാന ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷൻ ശമ്പള വർധനവ്, മിനിമ ശമ്പള സ്കെയിൽ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് തെലങ്കാന മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ രമേശ് റെഡ്ഡിയുമായി ചർച്ച നടത്തി.
Also Read:തെലങ്കാനയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ
എന്നാൽ ജൂനിയർ ഡോക്ടർമാരോട് സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സീനിയർ റസിഡന്‍റ് ഡോക്ടർമാരുടെ ഓണറേറിയം 15 ശതമാനം വർധിപ്പിക്കാനും കൊവിഡ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികൾക്ക് സീനിയർ റസിഡന്‍റ്സ് ഓണറേറിയം നീട്ടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. എക്‌സ് ഗ്രേഷ്യ തുക ജൂനിയർ ഡോക്ടർമാരുടെ ആവശ്യപ്രകാരം ഉടൻ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.