കൊൽക്കത്ത:പശ്ചിമ ബംഗാളിൽ 'ജംഗിൾ രാജാണ്' നടക്കുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് മുകുൾ റോയ് ആരോപിച്ചു. പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ പ്രദേശത്ത് ജെ പി നദ്ദ പങ്കെടുക്കുന്ന പരിപാടിയിൽ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപി പ്രവർത്തരെ മർദ്ദിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുകുൾ റോയിയുടെ പരാമർശം.
പശ്ചിമ ബംഗാളിൽ നടക്കുന്നത് ജംഗിൾ രാജെന്ന് മുകുൾ റോയ് - 'ജംഗിൾ രാജ്
നിയമവാഴ്ച ബംഗാളിൽ ഇല്ലാതായി. പ്രതിപക്ഷ പാർട്ടികൾക്ക് അവരുടെ പരിപാടികൾ നടത്താൻ അനുവാദമില്ലെന്നും മുകുള്‍ റോയ് ആരോപിച്ചു
പശ്ചിമ ബംഗാളിൽ നടക്കുന്നത് 'ജംഗിൾ രാജ്'' : മുകുൾ റോയ്
നിയമവാഴ്ച ബംഗാളിൽ ഇല്ലാതായി. പ്രതിപക്ഷ പാർട്ടികൾക്ക് അവരുടെ പരിപാടികൾ നടത്താൻ അനുവാദമില്ല. സംസ്ഥാനത്ത് ജംഗിൾ രാജ് നടക്കുന്നുവെന്നും റോയ് പറഞ്ഞു. അതേസമയം ടിഎംസിയുടെ പ്രാദേശിക നേതാക്കൾ ആരോപണങ്ങൾ നിഷേധിക്കുകയും ഇവ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.