കേരളം

kerala

ETV Bharat / bharat

'സിങ്കം സ്റ്റൈലില്‍' വിലസിയത് രസിച്ചില്ല ; പൊലീസുകാരന്‍റെ മീശ വടിപ്പിച്ച് ജില്ല ജഡ്‌ജി - പൊലീസുകാരന്‍റെ സിങ്കം മീശ വടിപ്പിച്ച് ഊട്ടി ജില്ല സെഷൻസ് കോടതി ജഡ്‌ജി

ഊട്ടി ജില്ല സെഷൻസ് കോടതി ജഡ്‌ജി ജുഗ്ദേ മുരുകന്‍റെ നിര്‍ദേശപ്രകാരമാണ് കോൺസ്റ്റബിള്‍ രാജേഷ് കണ്ണന്‍ 'ദുരൈ സിങ്കം മീശ' വടിച്ചുകളഞ്ഞത്

'സിങ്കം സ്റ്റൈലില്‍' ചെത്തിയത് രസിച്ചില്ല; പൊലീസുകാരന്‍റെ മീശ ഷേവ്‌ ചെയ്യിപ്പിച്ച് ജില്ല ജഡ്‌ജി
'സിങ്കം സ്റ്റൈലില്‍' ചെത്തിയത് രസിച്ചില്ല; പൊലീസുകാരന്‍റെ മീശ ഷേവ്‌ ചെയ്യിപ്പിച്ച് ജില്ല ജഡ്‌ജി

By

Published : Jul 13, 2022, 9:02 PM IST

ചെന്നൈ :ഹരിയുടെ സംവിധാനത്തിൽ സൂര്യ, ദുരൈസിങ്കമായി തകര്‍ത്താടിയ സിനിമാസീരീസാണ് 'സിങ്കം'. ആരിലും ആവേശം ജനിപ്പിക്കുന്ന ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തോടുള്ള ആരാധന മൂത്താണ് കോൺസ്റ്റബിൾ രാജേഷ് കണ്ണൻ, ദുരൈ സിങ്കത്തിന്‍റെ 'സ്റ്റൈലന്‍ മീശ' വച്ചിരുന്നത്. എന്നാല്‍, ഊട്ടി ജില്ല സെഷൻസ് കോടതി ജഡ്‌ജി ജുഗ്ദേ മുരുകന്‍റെ ശ്രദ്ധയില്‍ പെടുന്നതുവരെയേ ഈ മീശയ്‌ക്ക് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ..!

നീലഗിരി ജില്ലയിലെ കൂടല്ലൂരിനടുത്തുള്ള അമ്പലമൂല സ്റ്റേഷനിലെ കോൺസ്റ്റബിളാണ് രാജേഷ് കണ്ണൻ. ചീകി മിനുക്കിയ മീശയുമായി, ജൂലൈ 12 ന് രാവിലെ ഒരു കേസുമായി ബന്ധപ്പെട്ട് ഊട്ടി ജില്ല സെഷൻസ് കോടതിയില്‍ എത്തുകയായിരുന്നു. ജഡ്‌ജി ജുഗ്ദേ മുരുകന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ രാജേഷിനെ വിളിപ്പിച്ചു. തുടര്‍ന്ന്, മീശയില്‍ അതൃപ്‌തി അറിയിച്ചു. 'സിങ്കം സ്റ്റൈല്‍' വടിച്ചുകളയണമെന്ന് നിര്‍ദേശിച്ചു.

സര്‍വീസില്‍ ചേരുമ്പോഴുള്ള അതേ രൂപം നിലനിര്‍ത്തണമെന്നും മാറ്റണമെങ്കില്‍ ഉന്നത പൊലീസുദ്യോഗസ്ഥരുടെ അനുമതി വേണമെന്നും കോണ്‍സ്റ്റബിളിനെ ജഡ്‌ജി അറിയിച്ചു. ശേഷം, മറ്റ് വഴികളില്ലാതെ രാജേഷ്, സൂര്യ സ്റ്റൈല്‍ ഒഴിവാക്കി. തുടര്‍ന്ന്, സാധാരണ മീശ മാത്രംവച്ച് കോടതിയിലെത്തി ജഡ്‌ജിയെ കാണിക്കുകയും ചെയ്‌തു. അതേസമയം, തമിഴ്‌നാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇഷ്‌ടമുള്ള രീതിയില്‍ മീശ വളർത്തുന്നതിന് നിയമപരമായി വിലക്കില്ല.

ABOUT THE AUTHOR

...view details