ഒത്തുചേരലുകളുടെയും ആഘോഷങ്ങളുടെയും സമയമാണ് ദീപാവലി (Diwali). ബോളിവുഡ്, ടോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങളാണിപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ദീപാവലി വേളയില്‍ തെലുഗു സൂപ്പര്‍താരങ്ങളായ ജൂനിയർ എൻടിആർ (Jr NTR), രാം ചരൺ (Ram Charan), മഹേഷ് ബാബു (Mahesh Babu), വെങ്കിടേഷ് ദഗുബതി (Venkatesh Daggubati) എന്നിവര്‍ ഒന്നിച്ചിരിക്കുകയാണ് (Four legends in one frame).
ഒറ്റ ഫ്രെയിമിലുള്ള ഈ നാല് താരങ്ങളുടെയും ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് (Epic photo from the Telugu industry). രാം ചരണിന്‍റെയും ഭാര്യ ഉപാസന കൊനിഡേലയുടെയും ദീപാവലി ആഘോഷം മാധ്യമ ശ്രദ്ധ നേടിയിരുന്നു (Ram Charan and Upasana s Diwali bash).
Also Read: Ram Charan At Sri Siddhivinayak Temple Mumbai : മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ അയ്യപ്പദർശനം നടത്തി രാം ചരണ്‍
ഇതിന് പിന്നാലെയാണ് ജൂനിയർ എൻടിആർ, വെങ്കിടേഷ് ദഗുബതി, മഹേഷ് ബാബു, ഭാര്യ നമ്രത ശിരോദ്‌കർ എന്നിവര്‍ ഒന്നിച്ചുള്ള രാം ചരണിന്‍റെ ദീപാവലി ആഘോഷവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചത് (Ram Charan Upasana Diwali celebrations). ഇതിന്‍റെ ചിത്രങ്ങള്‍ മഹേഷ് ബാബുവിന്‍റെ ഭാര്യ നമ്രത ശിരോദ്‌കർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട് (Namrata shared Diwali bash to Instagram).