കേരളം

kerala

ETV Bharat / bharat

ജെപി നദ്ദ ഇന്ന് തമിഴ്‌നാട്ടില്‍; ബിജെപിയുടെ പൊതുയോഗങ്ങളിൽ പങ്കെടുക്കും - പ്രസിഡന്‍റ് ജെ പി നദ്ദ

തിരുവായറിലെ തിട്ടക്കുടിയിലും ബുഡലൂരിലും നടക്കുന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം ഹാർബറിൽ നടക്കുന്ന റോഡ്‌ഷോയിലും നദ്ദ പങ്കെടുക്കും

Election  JP Nadda  ജെ പി നദ്ദ ഇന്ന് തമിഴാനാട്ടിൽ  ബിജെപിയുടെ പൊതുയോഗങ്ങളിൽ പങ്കെടുക്കും  ചെന്നൈ  ഭാരതീയ ജനതാ പാർട്ടി  ബിജെപി  പ്രസിഡന്‍റ് ജെ പി നദ്ദ  നിയമസഭാ തെരഞ്ഞെടുപ്പ്
ജെ പി നദ്ദ ഇന്ന് തമിഴാനാട്ടിൽ; ബിജെപിയുടെ പൊതുയോഗങ്ങളിൽ പങ്കെടുക്കും

By

Published : Mar 26, 2021, 11:36 AM IST

ചെന്നൈ:തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബിജെപി പ്രസിഡന്‍റ് ജെപി നദ്ദ വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ എത്തും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ നദ്ദ പങ്കെടുക്കും. തിരുവായറിലെ തിട്ടക്കുടിയിലും ബുഡലൂരിലും നടക്കുന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം ഹാർബറിൽ നടക്കുന്ന റോഡ്‌ഷോയിലും നദ്ദ പങ്കെടുക്കും.

പ്രചാരണത്തിന്‍റെ ഭാഗമായി കേരളത്തിൽ എത്തുന്ന നദ്ദ കേരളത്തിലെ ബിജെപി നേതാക്കളുമായി കണ്ണൂരിൽ കൂടിക്കാഴ്ച നടത്തും. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും കേരളത്തിലെ 140 മണ്ഡലങ്ങളിലുമാണ് ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ്-ഡിഎംകെ, ബിജെപി-എ.ഐ.എ.ഡി.എം.കെ സഖ്യങ്ങളാണ് തമിഴ്‌നാട്ടില്‍ മത്സരിക്കുന്ന പ്രധാന പാർട്ടികൾ. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.

ABOUT THE AUTHOR

...view details