ന്യൂഡൽഹി: ബി.ജെ.പി സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനം ഫെബ്രുവരി 21ന്. ബിജെപി ദേശീയ പ്രസിഡന്‍റ് ജഗത് പ്രകാശ് നദ്ദ വിളിച്ച് ചേർത്തിരിക്കുന്ന യോഗം ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക് ഡൽഹിയിലെ എൻ.ഡി.എം.സി കൺവെൻഷൻ സെന്‍ററിൽ നടക്കും.
ബി.ജെ.പി സംഘടനാ പ്രവർത്തനങ്ങളുടെ അവലോകന യോഗം ഫെബ്രുവരി 21ന് - NDMC convention centre
ഡൽഹിയിലെ എൻ.ഡി.എം.സി കൺവെൻഷൻ സെന്‍ററിൽ വച്ചാണ് അവലോകന യോഗം നടക്കുന്നത്.
സംസ്ഥാന പ്രസിഡന്‍റുമാർ, സംസ്ഥാന ചുമതലയുള്ളവർ, സഹ-ചുമതലയുള്ളവർ എന്നിവർക്കും കൂടാതെ ഭാവാഹികൾക്കും ഇതുമായി ബന്ധപ്പെട്ട് കത്തയച്ചതായാണ് റിപ്പോർട്ടുകൾ. ബിജെപിയുടെ എല്ലാ സംസ്ഥാന പ്രസിഡന്‍റുമാരോടും സംസ്ഥാന ജനറൽ സെക്രട്ടറിമാരോടും യോഗത്തിൽ പങ്കെടുക്കാൻ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 14ന് നിശ്ചയിച്ചിരുന്ന യോഗമാണ് 21ലേക്ക് മാറ്റിയത്. ഓരോ സംസ്ഥാനങ്ങളുടെയും സംഘടനാ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാർഡ് കൊണ്ടുവരാനും സംസ്ഥാന പ്രസിഡന്‍റുമാരോടും സംസ്ഥാന ജനറൽ സെക്രട്ടറിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി ദേശീയ പ്രസിഡന്‍റ് അഭിസംബോധന ചെയ്യുന്ന ഈ യോഗത്തിലൂടെ വിവിധ സംസ്ഥാന യൂണിറ്റുകൾ ഏറ്റെടുത്ത പ്രവർത്തനങ്ങൾ അറിയാനും അവലോകനം ചെയ്യാനും അവസരമൊരുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.