ഷിംല: ഹിമാചൽ പ്രദേശിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. ഞായറാഴ്‌ച സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജോലികളിൽ സ്‌ത്രീകൾക്ക് 33 ശതമാനം സംവരണം, സംസ്ഥാനത്ത് എട്ട് ലക്ഷം തൊഴിലവസരങ്ങൾ, ഉന്നത വിദ്യാഭ്യാസം നേടുന്ന ആറ് മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് സ്‌കൂട്ടറുകൾ, അഞ്ച് പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങി നിരവധി വാഗ്‌ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലുള്ളത്.
ഹിമാചലില്‍ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും, സ്‌ത്രീകൾക്ക് 33 ശതമാനം സംവരണം; പ്രകടന പത്രിക പുറത്തിറക്കി ജെപി നദ്ദ - പ്രകടന പത്രിക പുറത്തിറക്കി ജെപി നദ്ദ
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് പുറമെ സർക്കാർ ജോലികളിൽ സ്‌ത്രീകൾക്ക് 33 ശതമാനം സംവരണം, സംസ്ഥാനത്ത് എട്ട് ലക്ഷം തൊഴിലവസരങ്ങൾ, ഉന്നത വിദ്യാഭ്യാസം നേടുന്ന ആറ് മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് സ്‌കൂട്ടറുകൾ, അഞ്ച് പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങി നിരവധി വാഗ്‌ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലുള്ളത്
ഹിമാചൽ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജെപി നദ്ദ വാഗ്‌ദാനങ്ങളുടെ കെട്ടഴിച്ചത്. ബിജെപിയുടെ 'സങ്കൽപ് പത്ര' പുറത്തിറക്കിയ നദ്ദ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ അനധികൃത ഉപയോഗം തടയാൻ ബിജെപി സർക്കാർ സർവേ നടത്തുമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്‌ച കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക ദീർഘവീക്ഷണമില്ലാത്തതാണെന്ന് ബിജെപി നേതാവ് വിമർശിച്ചു. ഹിമാചൽ പ്രദേശിൽ മാറിമാറി സർക്കാരുകള്‍ ഭരണത്തിലേറുന്ന പ്രവണത മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 12ന് നടക്കും.