ന്യൂഡൽഹി:ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടര്‍ന്നേക്കാന്‍ സാധ്യത. നദ്ദയുടെ മൂന്ന് വർഷത്തെ കാലാവധി 2023 ജനുവരിയിൽ അവസാനിക്കാനിരിക്കെയാണ് പാര്‍ട്ടി, കാലാവധി നീട്ടാന്‍ ആലോചിക്കുന്നത്. ബിജെപി പാർലമെന്‍ററി ബോർഡ് ഇതുസംബന്ധിച്ച് ഉടന്‍ തന്നെ തീരുമാനമെടുത്തേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.
ബിജെപി അധ്യക്ഷനായി ജെപി നദ്ദ തുടര്‍ന്നേക്കും; ലോക്‌സഭ തെരഞ്ഞെടുപ്പുവരെ പദവിയിലിരുത്താന്‍ നീക്കം - ന്യൂഡൽഹി ഇന്നത്തെ വാര്‍ത്ത
അടുത്ത വര്‍ഷം ജനുവരിയില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ബിജെപി അധ്യക്ഷനായി ജെപി നദ്ദ തന്നെ തുടര്‍ന്നേക്കുമെന്ന വിവരം പുറത്തുവരുന്നത്
ബിജെപി അധ്യക്ഷനായി ജെപി നദ്ദ തുടര്‍ന്നേക്കും; ലോക്‌സഭ തെരഞ്ഞെടുപ്പുവരെ പദവിയിലിരുത്താന്‍ നീക്കം
വരുന്ന മാസങ്ങളിൽ നടക്കാനിരിക്കുന്ന സുപ്രധാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നദ്ദ തന്നെ നയിക്കുന്നതിനോട് പാര്‍ട്ടിയ്‌ക്ക് താത്‌പര്യം. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും ബിജെപി അധ്യക്ഷനായി നദ്ദയെ നിലനിര്‍ത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.