അധികാരം ഉറപ്പിക്കാനൊരുങ്ങി ബിജെപി; ഹൈദരാബാദിൽ റോഡ്ഷോ നടത്തി ജെപി നദ്ദ - ജെ പി നദ്ദ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവരുൾപ്പെടെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനെത്തും
ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രസിഡന്‍റ് ജഗത് പ്രകാശ് നദ്ദ ഹൈദരാബാദിൽ റോഡ്ഷോ നടത്തി. നാഗോൾ ചൗരസ്ത മുതൽ നഗരത്തിലെ കൊത്തപേട്ട് ചൗരസ്ത വരെയാണ് റോഡ്ഷോ നടത്തിയത്. പാർട്ടി പ്രവർത്തകർ ഉള്‍പ്പടെ നിരവധി ആളുകളാണ് പാർട്ടിയുടെ പതാകകൾ കയ്യിലേന്തി റോഡ്ഷോയില്‍ പങ്കെടുത്തത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭൂപേന്ദ്ര യാദവ്, ജി കിഷൻ റെഡ്ഡി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കള്‍ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനായി ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്. ജിഎച്ച്എംസി തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ഡിസംബർ ഒന്നിനും വോട്ടെണ്ണൽ ഡിസംബർ 4 നും നടക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവരുൾപ്പെടെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനെത്തും.