കേരളം

kerala

ETV Bharat / bharat

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ജെ.പി നദ്ദ

PM Modi's Security Lapse: തെരഞ്ഞെടുപ്പ്‌ പരാജയം ഭയന്ന്‌ കോണ്‍ഗ്രസ്‌ പ്രധാന മന്ത്രിയുടെ പരിപാടികള്‍ തടയാന്‍ ശ്രമിക്കുന്നു

jp nadda tweet  JP Nadda Against Punjab Congress Government  pm modi's security lapse punjab  pm modi farmers block punjab  പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ സുരക്ഷ വീഴ്‌ച  പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞു  പഞ്ചാബ്‌ സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത, ജെപി നദ്ദ
'പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ സുരക്ഷ വീഴ്‌ച; പഞ്ചാബ്‌ സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത': ജെപി നദ്ദ

By

Published : Jan 5, 2022, 4:17 PM IST

ന്യൂഡല്‍ഹി: PM Modi's Security Lapse: പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിലെ സുരക്ഷ വീഴ്‌ചയില്‍ പഞ്ചാബ്‌ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ പ്രസിഡന്‍റ്‌ ജെപി നദ്ദ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷ മാനേജ്‌മെന്‍റിന്‍റെ ഉത്തരവാദിത്തം സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനാണ്‌. കോണ്‍ഗ്രസിന്‍റെ കെടുകാര്യസ്ഥത കാരണം പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം 15-20 മിനിറ്റിലധികം ഫ്ലൈ ഓവറിൽ കുടുങ്ങിയത് രാഷ്‌ട്രത്തലവന് വലിയ ഭീഷണിയായി മാറിയെന്നും ജെപി നദ്ദ ആരോപിച്ചു.

വിഷയം അഭിസംബോധന ചെയ്യാനോ പരിഹരിക്കാനോ മുഖ്യമന്ത്രി ചരൺജിത് സിങ്‌ ചന്നി തയാറായില്ലെന്നും, ഫോണിൽ ബന്ധപ്പെടാൻ വിസമ്മതിച്ചതായും നദ്ദ ആരോപിച്ചു.

'വോട്ടർമാരുടെ കൈയില്‍ നിന്ന് പരാജയം ഭയന്ന്, പഞ്ചാബിലെ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ പരിപാടികൾ അട്ടിമറിക്കാൻ സാധ്യമായ എല്ലാ തന്ത്രങ്ങളും പരീക്ഷിക്കുകയാണ്‌' എന്നും നദ്ദ ട്വിറ്ററിലൂടെ അറിയിച്ചു.

ALSO READ:വൻ സുരക്ഷ വീഴ്‌ച, പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹം കുടുങ്ങി

ABOUT THE AUTHOR

...view details