കേരളം

kerala

ETV Bharat / bharat

മാധ്യമപ്രവർത്തകർക്ക് വാക്സിനേഷനില്‍ മുൻഗണന വേണമെന്ന് എഡിറ്റേഴ്‌സ്‌ ഗിൽഡ് - priority in COVID-19 vaccination

2020ൽ ഏപ്രിലിൽ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതിന്‌ ശേഷം നൂറിലധികം മാധ്യമ പ്രവർത്തകരാണ്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌

മാധ്യമപ്രവർത്തകർ  മാധ്യമപ്രവർത്തകർക്ക് മുൻഗണന വാക്‌സിനേഷൻ  എഡിറ്റേഴ്‌സ്‌ ഗിൽഡ് ഓഫ് ഇന്ത്യ  Editors Guild  Journalists be given priority in COVID-19 vaccination  priority in COVID-19 vaccination  Journalists
മാധ്യമപ്രവർത്തകർക്ക് മുൻഗണന വാക്‌സിനേഷൻ ഉറപ്പാക്കണം; എഡിറ്റേഴ്‌സ്‌ ഗിൽഡ് ഓഫ് ഇന്ത്യ

By

Published : May 1, 2021, 8:04 AM IST

ന്യൂഡൽഹി:കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകരെ മുൻ‌നിര തൊഴിലാളികളായി പ്രഖ്യാപിച്ചുകൊണ്ട് വാക്‌സിനേഷനില്‍ മുൻഗണന ഉറപ്പാക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ) വീണ്ടും കേന്ദ്ര സർക്കാരോട് ആവശ്യപ്പെട്ടു.

അവശ്യ സേവനങ്ങളിൽ ഉൾപ്പെട്ടവയാണ് വാർത്താമാധ്യമങ്ങൾ. സമകാലിക വാർത്തകൾ വായനക്കാരിലേക്ക് എത്തിക്കുന്നതിനായി മാധ്യമപ്രവർത്തകർ പരിശ്രമിക്കുന്നു. അതുകൊണ്ട് തന്നെ കൊവിഡ് വ്യാപനം അധികരിക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് പരിരക്ഷ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും ഇജിഐ പറഞ്ഞു.

2021 ഏപ്രിലിൽ രാജ്യത്ത്‌ 51 മാധ്യമ പ്രവർത്തകരാണ്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. അതേസമയം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്‌ ഓപ്‌ പെർസെപ്‌ഷൻ സ്റ്റഡീസിന്‍റെ കണക്കനുസരിച്ച്‌ 2020ൽ ഏപ്രിലിൽ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതിന്‌ ശേഷം നൂറിലധികം മാധ്യമ പ്രവർത്തകരാണ്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. മാധ്യമപ്രവർത്തകർക്ക്‌ മുൻഗണന വാക്‌സിനേഷൻ ഉറപ്പാക്കണം എന്ന്‌ എഡിറ്റേഴ്‌സ്‌ ഗിൽഡ് ഓഫ് ഇന്ത്യ നേരത്തെയും കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

വാക്‌സിനേഷൻ സംരക്ഷണമില്ലാതെ മാധ്യമ പ്രവർത്തകർ തങ്ങളുടെ തൊഴിൽ തുടരുന്നത് അപകടകരമാണെന്നും ഇജിഐ ചൂണ്ടിക്കാട്ടി. അതിനാൽ, ഈ നിർണായക ഘട്ടത്തിൽ മാധ്യമപ്രവർത്തകരെയും മുൻനിര തൊഴിലാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രായഭേദമന്യേ എല്ലാ മാധ്യമപ്രവർത്തകർക്കും ഉടൻ വാക്‌സിനേഷൻ നൽകണമെന്നും ഇജിഐ കേന്ദ്രസർക്കാരോട് ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനരുസരിച്ച്‌ രാജ്യത്ത്‌ 24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഢ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,87,62,976 ആയി. നിലവിൽ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31 ലക്ഷം കടന്നിരിക്കുകയാണ്‌.

ABOUT THE AUTHOR

...view details