കലഹണ്ടി :ഒഡിഷയിൽ മാവോയിസ്‌റ്റ് സ്‌ഫോടനത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മദൻപൂർ-രാംപൂർ പ്രദേശവാസിയായ രോഹിത് കുമാർ ബിസ്വാളാണ് മരിച്ചത്. കാലഹണ്ടി ജില്ലയിലെ കർലഖുണ്ടയിലാണ് സ്‌ഫോടനമുണ്ടായത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ പ്രദേശവാസികളോട് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം മേഖലയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടെ സമീപത്തെ കുഴിബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.