ശ്രീനഗർ: ജമ്മു കശ്മീരിലെ ലാൽ ചൗക്ക് മേഖലയിൽ നിന്നും മാധ്യമപ്രവർത്തകനെ ഗ്രനേഡുകളുമായി സുരക്ഷ സേന പിടികൂടി. പ്രാദേശിക വാർത്ത ഏജൻസിയിൽ ജോലി ചെയ്യുന്ന ആദിൽ ഫറൂഖ് (26) എന്നയാളെയാണ് സുരക്ഷ സേന പിടികൂടിയത്. രണ്ട് ഗ്രനേഡുകളാണ് ഫറൂഖിൽ നിന്ന് കണ്ടെടുത്തത്.
പുൽവാമ പാമ്പോർ സ്വദേശിയാണ് ആദിൽ. ഫറൂഖ് അറസ്റ്റിലാകുമ്പോൾ കൂടെയുണ്ടായിരുന്ന സഹീദ് അഹ്മദ് നാസർ എന്നയാൾ ഓടി രക്ഷപെട്ടു. ഫറൂഖ് കശ്‌മീർ കേന്ദ്ര സർവകലാശാലയിൽ നിന്ന് മാധ്യമപ്രവർത്തനത്തിൽ ബിരുദം നേടിയിട്ടുണ്ട്. 2019 ൽ ഫറൂഖ് അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.