കേരളം

kerala

ETV Bharat / bharat

'സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കി'; ജോഷിമഠ് സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഉത്തരാഖണ്ഡ് ജോഷിമഠിൽ വിള്ളലുണ്ടായ സംഭവത്തില്‍, ടെലിഫോണിലൂടെ ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം ഉറപ്പുനല്‍കിയത്

Joshimath subsidence  PM assures all possible help says uttarakhand cm  Joshimath subsidence PM assures all possible help  ജോഷിമഠിൽ വിള്ളലുണ്ടായ സംഭവത്തില്‍  ജോഷിമഠിൽ വിള്ളലുണ്ടായ സംഭവം  ജോഷിമഠ്
സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കി

By

Published : Jan 8, 2023, 6:12 PM IST

ജോഷിമഠ്:ഉത്തരാഖണ്ഡ് ജോഷിമഠിൽ വീടുകളിലും റോഡുകളിലും വിള്ളലുകളുണ്ടായ സാഹചര്യം മറികടക്കാന്‍ സാധ്യമായ സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണ്‍ വഴി ബന്ധപ്പെട്ടാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് മോദി ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. ജോഷിമഠ് സംഭവം ചർച്ച ചെയ്യാൻ ഇന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഉന്നതതല യോഗം വിളിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

'ജോഷിമഠിലെ സ്ഥിതിയെക്കുറിച്ചും ആളുകളുടെ പുനരധിവാസത്തിനും സുരക്ഷയ്ക്കുമായി സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എന്നോട് പ്രധാനമന്ത്രി മോദി ചോദിച്ചറിഞ്ഞു. ജോഷിമഠിലെ സ്ഥിതിഗതികൾ വിശകലനം ചെയ്‌തു. മറ്റ് പർവത നഗരങ്ങളിലെ സാഹചര്യവും പരിശോധിക്കും. ജോഷിമഠിനെ രക്ഷിക്കാൻ സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി മോദി ഉറപ്പുനൽകിയിട്ടുണ്ട്' - ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ|റോഡിലും വീടുകളിലും വലിയ വിള്ളൽ; ഉത്തരാഖണ്ഡിൽ അപൂവ ഭൗമപ്രതിഭാസം, ആശങ്കയിൽ ജനങ്ങൾ

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പികെ മിശ്ര, ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻ‌ഡി‌ആർ‌എ) അംഗങ്ങൾ, കാബിനറ്റ് സെക്രട്ടറി, കേന്ദ്ര സര്‍ക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥര്‍, പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നതതല ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരാണ് ഉച്ചയ്‌ക്ക് നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തത്. ജോഷിമഠ് ജില്ല ഭരണകൂടം ഉദ്യോഗസ്ഥര്‍, ഉത്തരാഖണ്ഡ് സര്‍ക്കാരിന്‍റെ മുതിർന്ന ഉദ്യോഗസ്ഥര്‍ എന്നിവരും വീഡിയോ കോൺഫറൻസിലൂടെ ഈ യോഗത്തിൽ പങ്കെടുത്തു.

കേടുപാടുകൾ, 500ൽ അധികം വീടുകൾക്ക്:വിചിത്രമായ ഭൗമപ്രതിഭാസം മൂലമാണ് ഭൂമിയില്‍ വിള്ളലുണ്ടായത്. ചമോലി ജില്ലയിൽ ജോഷിമഠ് നഗരത്തിലാണ് അപൂർവ പ്രതിഭാസം ജനങ്ങളെ ദുരിതത്തിലാക്കിയത്. വിള്ളൽ ഉണ്ടാകുന്നതും മണ്ണിടിഞ്ഞ് താഴുന്നതും മൂലം 500ൽ അധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് സംഭവമുണ്ടായ ഉടനെ കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിതാമസിപ്പിക്കാനുള്ള നടപടികൾ സർക്കാർ നടത്തിയിരുന്നു.

ജോഷിമഠിലെ സുനിൽ, മനോഹർ ബാഗ്, ഗാന്ധി എന്നീ വാർഡുകളിലാണ് അപകടം ഏറ്റവും രൂക്ഷം. ഇവിടെ പല വീടുകളും ഭിത്തിയിൽ വലിയ വിള്ളലുകൾ വീണ് തകർച്ചയുടെ വക്കിലാണ്. ഇതോടൊപ്പം മാർവാരി മേഖലയിൽ സ്ഥിതി ചെയ്യുന്ന ജെയ്‌പീ റസിഡൻഷ്യൽ കോളനിയിലും സമാന സാഹചര്യം തുടരുകയാണ്. വിള്ളലുകളിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്ന സംഭവവും പലയിടത്തും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details