കേരളം

kerala

കൊവിഡ് വാക്‌സിൻ; വീണ്ടും അപേക്ഷ സമർപ്പിച്ച് ജോൺസൺ & ജോൺസൺ

By

Published : Aug 6, 2021, 2:55 PM IST

ഓഗസ്റ്റ് 5ന് അപേക്ഷ സമർപ്പിച്ചതായി കമ്പനിയുടെ ഇന്ത്യയിലെ വക്താവ് അറിയിച്ചു

johnson and johnson  johnson and johnson vaccine  ജോൺസൺ & ജോൺസൺ  കൊവിഡ് വാക്‌സിൻ  single dose covid vaccine
കൊവിഡ് വാക്‌സിൻ; വീണ്ടും അപേക്ഷ സമർപ്പിച്ച് ജോൺസൺ & ജോൺസൺ

ന്യൂഡൽഹി: രാജ്യത്ത് ജോൺസൺ & ജോൺസൺ കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി വീണ്ടും അപേക്ഷ സമർപ്പിച്ചു. നേരത്തെ സമർപ്പിച്ച അപേക്ഷ കമ്പനി സ്വയം പിൻവലിച്ചിരുന്നു. ഓഗസ്റ്റ് 5ന് വീണ്ടും അപേക്ഷ സമർപ്പിച്ചതായി കമ്പനിയുടെ ഇന്ത്യയിലെ വക്താവ് അറിയിച്ചു.

Also Read: രാജ്യത്ത് 44,643 പുതിയ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു

അപേക്ഷ പിൻവലിച്ച വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ സർക്കാരുമായി തുടർച്ചയായ ചർച്ചകൾ നടത്തുമെന്ന് കമ്പനി തിങ്കളാഴ്ച പറഞ്ഞിരുന്നു. നഷ്ടപരിഹാരത്തെ സംബന്ധിച്ച ഇന്ത്യയിലെ നിയമ പ്രശ്നങ്ങളാണ് ആദ്യം അപേക്ഷ പിന്മവലിച്ചതിന് പിന്നിലെന്നാണ് സൂചന. കൊവിഡ് വാക്‌സിന്‍റെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ കഴിഞ്ഞ ഏപ്രിലിൽ ആണ് ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യൻ സർക്കാരുമായി ആദ്യമായി ചർച്ച നടത്തിയത്.

വാക്‌സിൻ നിർമാതാക്കളുമായി ചർച്ച നടത്തുന്നതിനായി കഴിഞ്ഞ ആഴ്‌ച ആരോഗ്യ മന്ത്രാലയം ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫൈസർ, മൊഡേണ തുടങ്ങിയ വിദേശ വാക്‌സിൻ നിർമാതാക്കളുമായി ഈ സംഘമാണ് ചർച്ച നടത്തുന്നത്. ഒരു ഡോസ് മാത്രമുള്ള ജോൺസൺ ആൻഡ് ജോൺസന്‍റെ വാക്‌സിന് യുഎസ് അംഗീകാരം നൽകിയിട്ടുണ്ട്. യുഎസിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനെടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details