ന്യൂഡല്‍ഹി:കനയ്യകുമാറിന് കുറ്റപത്രത്തിന്‍റെ പകര്‍പ്പുകള്‍ നല്‍കാൻ കോടതി ഉത്തരവ്. 2016ലെ രാജ്യദ്രോഹ കേസിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ (ജെഎൻയുയു) മുൻ പ്രസിഡന്‍റ് കനയ്യ കുമാര്‍ ജയിലിലാണ്.
കനയ്യ കുമാറിന് കുറ്റപത്രത്തിന്‍റെ പകർപ്പ് നൽകണമെന്ന് കോടതി
ഡല്‍ഹി കലാപ കേസില്‍ കനയ്യ കുമാറും ഉമര്‍ ഖാലിദും ജയിലിലാണ്
കേസിലെ രേഖകൾ പരിശോധിക്കുന്നതിനായി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പങ്കജ് ശർമ കഴിഞ്ഞ ഏപ്രിൽ 7 ന് കേസ് പരിഗണിക്കുകയും ഏഴ് പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കനയ്യ കുമാറും ഉമര്‍ ഖാലിദും ഡല്‍ഹി കലാപ കേസില്‍ ഇപ്പോഴും ജയിലിലാണ്.
2016ല്‍ കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമ്മേനത്തില്‍ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്‍റായിരുന്ന കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് വരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയാണ് കോടതിയെ സമീപിച്ചത്. ഈ സംഭവത്തില്‍ കനയ്യ കുമാറിന്‍റെ പൗരത്വം എടുത്തുകളയാൻ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.