ന്യൂഡൽഹി:കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും (2020, 2021) ജ്ഞാനപീഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ (2020) ജ്ഞാനപീഠ പുരസ്കാരത്തിന് അസമീസ് സാഹിത്യകാരൻ നീൽമണി ഫൂക്കൻ അർഹനായി. കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോക്കാണ് ഈ വർഷത്തെ (2021) ജ്ഞാനപീഠ പുരസ്കാരം നേടിയത്.
ALSO READ:വഖഫ് ബോർഡ് നിയമനങ്ങൾ ഉടൻ പി.എസ്.സിക്ക് വിടില്ല; സമസ്‌ത നേതാക്കളുമായി നടന്ന ചർച്ചയിൽ ധാരണ
അസം സാഹിത്യത്തിലെ സിംബോളിക് കവിയായാണ് ഫൂക്കൻ അറിയപ്പെടുന്നത്. കേന്ദ്ര , സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകളെ മാനിച്ചുകൊണ്ട് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കവി കൂടിയാണ് നീല്‍മണി ഫൂക്കന്‍.
ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ദാമോദർ മോസോ. കാര്‍മലിന്‍ എന്ന നോവലിന് 1983ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി.