കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

ശ്വാസ തടസവും വൃക്കയിലെ അണുബാധയും കാരണമാണ് ജെഎംഎം നേതാവ് ഷിബുസോറനെ റാഞ്ചിയിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

JMM supremo Shibu Soren health improving  JMM supremo Shibu Soren health  JMM supremo Shibu Soren  ഷിബു സോറന്‍റെ ആരോഗ്യ നില  മേദാന്ത ആശുപത്രിയില്‍  ജെഎംഎം നേതാവ്  ഷിബു സോറന്‍ ആരോഗ്യ നില
ഷിബു സോറന്‍

By

Published : Feb 10, 2023, 10:55 PM IST

റാഞ്ചി: ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രിയും നിലവിലെ രാജ്യസഭ എംപിയുമായ ഷിബു സോറന്‍റെ ആരോഗ്യം സാധാരണ നിലയില്‍ എന്ന് ഡോക്‌ടര്‍മാര്‍. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷിബു സോറനെ റാഞ്ചിയിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഷിബു സോറന്‍റെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും രണ്ടോ മൂന്നോ ദിവസത്തിനകം ഡിസ്‌ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

വ്യാഴാഴ്‌ച ഉച്ചയ്‌ക്കാണ് ഷിബുസോറന്‍റെ ആരോഗ്യ നില പെട്ടെന്ന് വഷളായത്. ശ്വാസ തടസത്തോടൊപ്പം വൃക്കയില്‍ അണുബാധയും ഉണ്ടായിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ഷിബു സോറന്‍റെ മകനുമായ ഹേമന്ത് സോറന്‍ പിതാവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

ABOUT THE AUTHOR

...view details