കേരളം

kerala

ETV Bharat / bharat

കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ എഎപിക്കൊപ്പം ഒന്നിക്കാന്‍ ഹേമന്ത് സോറനും; വഴിത്തിരിവായി കെജ്‌രിവാളുമായുള്ള കൂടിക്കാഴ്‌ച

വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ചോദ്യം ചെയ്യാനും അരവിന്ദ് കെജ്‌രിവാള്‍ മറന്നില്ല

JMM supports AAP  Delhi administrative services ordinance  Hemant Soren  Jharkhand Mukti Morcha  Delhi  Aravind kejriwal  കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ  എഎപിക്കൊപ്പം ഒന്നിക്കാന്‍ ഹേമന്ത് സോറന്‍റെ ജെഎംഎം  ഹേമന്ത് സോറന്‍  എഎപി  ജെഎംഎം  കെജ്‌രിവാളുമൊത്തുള്ള കൂടിക്കാഴ്‌ച  കോണ്‍ഗ്രസ് നിലപാട്  അരവിന്ദ് കെജ്‌രിവാള്‍  കെജ്‌രിവാള്‍  ആം ആദ്‌മി പാര്‍ട്ടി  ജാർഖണ്ഡ് മുഖ്യമന്ത്രി
കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ എഎപിക്കൊപ്പം ഒന്നിക്കാന്‍ ഹേമന്ത് സോറന്‍റെ ജെഎംഎം

By

Published : Jun 2, 2023, 10:26 PM IST

റാഞ്ചി (ജാര്‍ഖണ്ഡ്):കേന്ദ്ര സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്‌മി പാര്‍ട്ടിയെ (എഎപി) പിന്തുണയ്‌ക്കുമെന്നറിയിച്ച് ജാർഖണ്ഡ് മുക്തി മോർച്ച. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി റാഞ്ചിയില്‍ നടന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് ഡൽഹിയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ എഎപിക്കൊപ്പം ഒന്നിക്കുമെന്ന് ജെഎംഎം ഔദ്യോഗികമായി വ്യക്തമാക്കിയത്. ജനാധിപത്യം, ഭരണഘടന, രാജ്യത്തെ 140 കോടി ജനങ്ങൾ എന്നിവയ്‌ക്കൊപ്പമാണോ അതല്ല പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണോ നില്‍ക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിന് മുന്നറിപ്പ് നല്‍കാനും അരവിന്ദ് കെജ്‌രിവാള്‍ മറന്നില്ല.

ഒറ്റക്കെട്ടായി എതിര്‍ക്കാന്‍:വരാനിരിക്കുന്ന സെഷനിൽ ഇത് നിയമമായി വോട്ടിങ്ങിന് വരാൻ സാധ്യതയുണ്ടെന്നും അതിനാല്‍ ഓർഡിനൻസിനെ പാര്‍ലമെന്‍റില്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണമെന്നും കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനാധിപത്യത്തിനെതിരായ കേന്ദ്രത്തിന്‍റെ ആക്രമണം ഗൗരവകരമായ കാര്യമാണെന്ന് അദ്ദേഹത്തിനൊപ്പം മാധ്യമങ്ങളെ കണ്ട ഹേമന്ത് സോറനും അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഇരുവര്‍ക്കുമൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നും പങ്കെടുത്തു.

അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം വെള്ളിയാഴ്‌ചയാണ് ഹേമന്ത് സോറനുമായി കൂടിക്കാഴ്‌ച നടത്തുന്നത്. കേന്ദ്ര സർക്കാരിന്‍റെ ഓർഡിനൻസിനെതിരെ പിന്തുണ തേടി രാജ്യത്തുടനീളം നടത്തുന്ന പര്യടനത്തിന്‍റെ ഭാഗമായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ സോറനുമായുള്ള കൂടിക്കാഴ്‌ച. ഇവര്‍ക്കൊപ്പം രാജ്യസഭ എംപിമാരായ മഹുവ മാജി, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലീന, ഡൽഹി നിയമസഭാംഗം വിനയ് മിശ്ര എന്നിവരും നിർണായക യോഗത്തിൽ പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തില്‍ ഡൽഹി സർവീസ് ഓർഡിനൻസിനെ രാജ്യസഭയിൽ എതിർക്കാനാണ് ഡൽഹി സർക്കാർ ആഗ്രഹിക്കുന്നത്.

കൈകോര്‍ത്ത് കെസിആറും:ഉദ്യോഗസ്ഥരുടെ മേല്‍ ഡല്‍ഹി സര്‍ക്കാരിനുള്ള നിയന്ത്രണം എടുത്തുമാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഒന്നിക്കാനായി അടുത്തിടെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായും (കെസിആര്‍) അരവിന്ദ് കെജ്‌രിവാള്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിഷയത്തില്‍ പിന്തുണ അഭ്യര്‍ഥിച്ചാണ് കെജ്‌രിവാള്‍ കെസിആറിനെ കണ്ടത്. ഹൈദരാബാദില്‍ വച്ച് നടന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മോദി സർക്കാർ ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചിരിക്കുന്നുവെന്ന് എനിക്ക് സംശയമില്ലാതെ പറയാന്‍ കഴിയുമെന്നും, ഇത് ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഡല്‍ഹി ഗവൺമെന്‍റിനെ ആരും നാമനിർദേശം ചെയ്‌ത്‌ കൊണ്ടുവന്നതല്ലെന്നും ഡൽഹിയിലെ ജനങ്ങളാണ് സർക്കാരിനെ ഭരണചുമതല ഏല്‍പ്പിച്ചതെന്നും പറഞ്ഞ അദ്ദേഹം, ഇത് അടിയന്തരാവസ്ഥയേക്കാൾ മോശമാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

ഈ കൂടിക്കാഴ്‌ചയില്‍ കെജ്‌രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എഎപി എംപിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ എന്നിവരുമുണ്ടായിരുന്നു. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഓർഡിനൻസ് പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കെസിആറും ആവശ്യപ്പെട്ടു. ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ പ്രവർത്തിക്കാൻ അവര്‍ അനുവദിക്കുന്നില്ലെന്നും സുപ്രീം കോടതിയുടെ വിധി മാനിക്കാൻ അവര്‍ക്ക് കഴിയുന്നില്ലെന്നും കെസിആര്‍ കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധിയെ മാനിക്കാതെയുള്ള അവരുടെ യാത്ര അടിയന്തരാവസ്ഥയിലേക്കാണെന്നും തെലങ്കാന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങൾ അത് തള്ളിപ്പറയുക തന്നെ ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം കർണാടകയിൽ ഉണ്ടായതുപോലെ ഒരു പാഠം ജനങ്ങള്‍ അവരെ പഠിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details