ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റ സൈനികന്‍ വീരമൃത്യു വരിച്ചു. അനന്ത്നാഗ് ജില്ലയിലെ ബജ്ഭാര പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുരുതര പരിക്കുകളോടെ ബജ്ഭാര സബ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗുലാം ഹസന്‍ അകൂന്‍ എന്ന സൈനികനെ പിന്നീട് അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുലാം ഹസ്സൻ ടെറിട്ടോറിയൽ ആർമിയിലായിരുന്നു സേവനമനുഷ്ടിച്ചിരുന്നത്. സംഭവത്തിന് ശേഷം സുരക്ഷാ സേന സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
ജമ്മുവില്‍ തീവ്രവാദി ആക്രമണം: സൈനികന് വീരമൃത്യു - സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ജമ്മുവില്‍ തീവ്രവാദികള്‍ വെടിവച്ച സൈനികന് വീരമൃത്യു