ശ്രീനഗർ: ബന്ദിപോര ജില്ലയിൽ ആയുധങ്ങളുമായി തീവ്രവാദി പിടിയിൽ. കശ്‌മീർ സ്വദേശി ഇർഷാദ് അഹമ്മദ് മിർ ആണ് പിടിയിലായത്. ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 50 വെടിയുണ്ടകൾ, ഗ്രനേഡ്, എന്നിവയും കണ്ടെടുത്തു.
ബന്ദിപോരയിൽ ആയുധങ്ങളുമായി തീവ്രവാദി പിടിയിൽ - ആയുധങ്ങളുമായി തീവ്രവാദി പിടിയിൽ
ഇയാളുടെ പക്കൽ നിന്നും 50 വെടിയുണ്ടകൾ,ഗ്രനേഡ് എന്നിവയും കണ്ടെടുത്തു.
ബന്ദിപോരയിൽ ആയുധങ്ങളുമായി തീവ്രവാദി പിടിയിൽ
ALSO READ:കൊവിഡ് പ്രതിസന്ധി; ആഗോള മാര്‍ക്കറ്റിന്‍റെ തിരിച്ചുവരവിന് വർഷങ്ങളെടുക്കുമെന്ന് ഐക്യരാഷ്ട്രസഭ
ചോദ്യം ചെയ്യലിൽ ലഷ്കർ-ഇ-തൊയ്‌ബ തീവ്രവാദ സംഘടനയിൽ സഹായിയായി പ്രവർത്തിക്കുകയാണെന്നും ബന്ദിപോരയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും അതിനായാണ് ആയുധങ്ങൾ കൈവശം വെച്ചിരുന്നതെന്നും ഇയാൾ മൊഴി നൽകി.