ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കശ്‌മീര്‍ സോണ്‍ പൊലീസാണ് വിവരം പുറത്തുവിട്ടത്. ഷോപിയാന്‍ ജില്ലയിലെ തുര്‍ക്ക്‌വാംഗം മേഖലയിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്.
ഇന്ന് പുലര്‍ച്ചയോടെയാണ് തീവ്രവാദി കൊല്ലപ്പെട്ട വിവരം പൊലീസ് ട്വീറ്റ് ചെയ്‌തത്. വ്യാഴാഴ്‌ച രാത്രി ഷോപ്പിയാനിലെ തുർക്ക വാംഗം പ്രദേശം സുരക്ഷ സേന വളഞ്ഞത്. പിന്നാലെ തീവ്രവാദികൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.