ശ്രീനഗര്‍:നിയന്ത്രണ രേഖയില്‍ ഉണ്ടായ ബോബ് സ്ഫോടനത്തില്‍ ലെഫ്റ്റനന്‍റ് ഉള്‍പ്പെടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി സേന അറിയിച്ചു. ലെഫ്റ്റനന്റ് ഋഷി കപൂര്‍, ശിപായി മന്‍ജിത്ത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയില്‍ പരിശോധനക്കിടെ അപ്രതീക്ഷിതമായാണ് സ്ഫോടനമെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണ രേഖയില്‍ സ്ഫോടനം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു - നൗഷീറ സെക്ടറില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
ലെഫ്റ്റനന്റ് ഋഷി കപൂര്‍, ശിപായി മന്‍ജിത്ത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയില്‍ പരിശോധനക്കിടെ അപ്രതീക്ഷിതമായാണ് സ്ഫോടനമെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Also Read:കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ചു
രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ നൗഷീറ സെക്ടറില്‍ പരിശോധനക്കിടെയായിരുന്നു സ്ഫോടനം. ലെഫ്റ്റനന്റ് ഋഷി കപൂര്‍ ബിഹാര്‍ സ്വദേശിയാണ്. ശിപായി മന്‍ജിത്ത് സിങ് പഞ്ചാബ് സ്വദേശിയാണ്. സൈനികരുടെ മരണത്തില്‍ സേനയും രാജ്യവും കടപ്പെട്ടിരിക്കുന്നതായി സേന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 11ന് പുഞ്ച് സെക്ടറില്‍ ഉണ്ടായ ആക്രമണമണത്തിലല്‍ മലയാളി സൈനികന്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.