കേരളം

kerala

ETV Bharat / bharat

'പ്രശ്‌നങ്ങള്‍ക്ക് കാരണം ഗ്രാമത്തിലെ വിധവ' ; യുവതിയെ ആള്‍ക്കൂട്ടം മര്‍ദിച്ച് അവശയാക്കി മലമുകളില്‍ നിന്ന് എറിഞ്ഞുകൊന്നു - villagers killed a women in Serengdag

മര്‍ദിച്ച് അവശയാക്കിയ ശേഷം യുവതിയെ ചാക്കില്‍ക്കെട്ടി മലയില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു

Accusing a Dayan  first  the whole village beat her  then threw her from the hill and took the woman's life.  ജാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊലപാതകം  അന്ധവിശ്വാസത്തിന്‍റ പേരില്‍ യുവതിയെ കൊലപ്പെടുത്തി  അന്ധവിശ്വാസ കൊലപാതകം  ജാര്‍ഖണ്ഡ് അന്ധവിശ്വാസ കൊലപാതകം  villagers killed a women in Serengdag  villages beaten up and killed a women in jharkhand
ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരി എന്നാരോപണം; വിധവയായ യുവതിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി

By

Published : Jun 11, 2022, 11:37 AM IST

Updated : Jun 11, 2022, 11:50 AM IST

ലോഹര്‍ദാഗ (ജാര്‍ഖണ്ഡ്): അന്ധവിശ്വാസത്തിന്‍റെ പേരില്‍ യുവതിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. ജാര്‍ഖണ്ഡിലെ ഗണേശ്‌പൂരിലാണ് നടുക്കുന്ന സംഭവം. കൊലപാതകത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന 36 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

ഗ്രാമത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം വിധവയായ യുവതി ആണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഗ്രാമവാസികള്‍ സ്‌ത്രീയെ മര്‍ദനത്തിനിരയാക്കിയത്. വടികളും മറ്റും ഉപയോഗിച്ച് പ്രദേശവാസികള്‍ വളഞ്ഞുവച്ച് യുവതിയെ അടിക്കുകയായിരുന്നു.

ഗ്രാമവാസികളുടെ മര്‍ദനത്തില്‍ അവശയായ യുവതി വെള്ളം ചോദിച്ചതിന് പിന്നാലെ അവരെ ജീവനോടെ ചാക്കില്‍ക്കെട്ടി ഗ്രാമത്തിന് അടുത്തുള്ള മലയില്‍ നിന്ന് താഴെയുള്ള കാട്ടിലേക്ക് എറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Last Updated : Jun 11, 2022, 11:50 AM IST

ABOUT THE AUTHOR

...view details