കേരളം

kerala

ETV Bharat / bharat

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവാക്കളെ മര്‍ദിച്ചതിന് ശേഷം തീകൊളുത്തി

ജാര്‍ഖണ്ഡിലെ ഒരു ഗ്രമത്തില്‍ നടന്ന സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അടുത്തയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By

Published : Jun 9, 2022, 5:54 PM IST

Jharkhand: Two rape accused thrashed  set afire; one dies  victim a minor girl in rape case  ജാര്‍ഖണ്ഡില്‍ യുവാക്കളെ തീ കൊളുത്തി  ജാര്‍ഖണ്ഡില്‍ പീഡിപ്പിച്ചെന്നാരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ച് തീ കൊളുത്തി  പീഡനം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനം
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചതിന് ശേഷം തീകൊളുത്തി

റാഞ്ചി: പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ഗ്രാമീണര്‍ മര്‍ദിച്ചതിന് ശേഷം തീകൊളുത്തി. ജാര്‍ഖണ്ഡിലെ ഗുമ്‌ല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഇതില്‍ ഒരു യുവാവ് കൊല്ലപ്പെടുകയും അടുത്തയാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇന്നലെ (8.06.2022) രാത്രി സദര്‍ എന്ന ഗ്രമത്തിലാണ് സംഭവം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഈ രണ്ട് പേരും ചേര്‍ന്ന് കഴിഞ്ഞ ബുധനാഴ്‌ച(8.06.2022) പീഡിപ്പിച്ചു എന്നാണ് ആരോപണം. ഇതെതുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബവും ഏതാനും നാട്ടുകാരും ചേര്‍ന്ന് രണ്ട് പേരേയും തൊട്ടടുത്ത മറ്റൊരു ഗ്രമത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ എത്തിച്ച് രൂക്ഷമായി മര്‍ദിക്കുകയും തീ കൊളുത്തുകയുമായിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കുടുംബം സദര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറയിച്ചു. ഈ രണ്ട് യുവാക്കളുടെയും പെണ്‍കുട്ടിയുടെയും ഗ്രാമങ്ങള്‍ വെവ്വേറെ ആയതുകൊണ്ട് ഈ ഗ്രമങ്ങളിലെ നിവാസികള്‍ തമ്മില്‍ സംഘര്‍ഷത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details