ജാർഖണ്ഡിൽ മാവോയിസ്റ്റ് പിടിയിൽ - ടിഎസ്‌പിസി മാവോയിസ്റ്റ് പിടിയിൽ
ത്രിതീയ സമ്മേളൻ പ്രസ്‌തുതി കമ്മിറ്റി (ടിഎസ്‌പിസി) പ്രവർത്തകനെയാണ് പിടികൂടിയത്
![ജാർഖണ്ഡിൽ മാവോയിസ്റ്റ് പിടിയിൽ Jharkhand tspc Naxal arrested ജാർഖണ്ഡിൽ മാവോയിസ്റ്റ് പിടിയിൽ ടിഎസ്‌പിസി മാവോയിസ്റ്റ് പിടിയിൽ 5 lakh bounty Naxal arrested](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9576649-429-9576649-1605668539086.jpg)
റാഞ്ചി: തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട ടിഎസ്‌പിസി സംഘത്തിലെ മാവോയിസ്റ്റിനെ അറസ്റ്റ് ചെയ്തു. കൃഷ്ണ ഗഞ്ജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന 'ഭംഗിയാ' നദിക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും റൈഫിൾ, തോക്ക്, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. ജില്ലയിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിനിടെ പെഷാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒനേഗഡയിൽ ട്രാക്‌ടറുകളും മറ്റ് വാഹനങ്ങളും കത്തിനശിച്ചിരുന്നു. ഇതിന് പിന്നിൽ മാവോയിസ്റ്റ് സംഘമാണെന്നാണ് റിപ്പോര്‍ട്ട്.