ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്‌സല്‍ കൊല്ലപ്പെട്ടു - റാഞ്ചി
കുന്ദി പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്‌സല്‍ കൊല്ലപ്പെട്ടു
റാഞ്ചി: ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്‌സല്‍ കൊല്ലപ്പെട്ടു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കുന്ദി പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. നക്‌സലുകളുടെ ശേഖരത്തില്‍ നിന്ന് ആയുധങ്ങള്‍, മൂന്ന് മാഗസിനുകള്‍, വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.