കേരളം

kerala

ETV Bharat / bharat

കൊവിഡ് മൂന്നാം തരംഗത്തിനെതിരെ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജാർഖണ്ഡ് സർക്കാർ - Jharkhand on high alert over possible third wave of COVID-19

കൊവിഡ് മൂന്നാം തരംഗം കുട്ടികളിൽ കണ്ടു വരുന്നതിനാൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജാർഖണ്ഡ് സർക്കാർ  ജാർഖണ്ഡ്  കൊവിഡിന്‍റെ മൂന്നാം തരംഗം  Jharkhand  Jharkhand on high alert over possible third wave of COVID-19  Jharkhand COVID
കൊവിഡിന്‍റെ മൂന്നാം തരംഗത്തിനെതിരെ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജാർഖണ്ഡ് സർക്കാർ

By

Published : Jun 18, 2021, 2:20 PM IST

റാഞ്ചി:കൊവിഡിന്‍റെ മൂന്നാം തരംഗത്തിനെ നേരിടാൻ കൂടുതൽ ജാഗ്രത പുറപ്പെടുവിച്ച് ജാർഖണ്ഡ് സർക്കാർ. മൂന്നാം തരംഗത്തിനെ നേരിടുന്നതിനായി സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. മൂന്നാം തരംഗം കുട്ടികളിലാണ് കൂടുതൽ ബാധിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെട്ടു.

ALSO READ:മുംബൈയില്‍ മോഷണ കേസില്‍ രണ്ട് ടിവി താരങ്ങള്‍ അറസ്റ്റില്‍

സംസ്ഥാനത്ത് നിലവിലുള്ള ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ കുറവുണ്ടായതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകി. കൊവിഡ് മൂന്നാം തരംഗം കുട്ടികളിൽ കണ്ടു വരുന്നതിനാൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രുചി നഷ്ടപ്പെടുക, പനി, ചുമ, ശ്വാസതടസം, ക്ഷീണം, ശരീരവേദന, മൂക്കൊലിപ്പ്, വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. കുട്ടികളിലെ അണുബാധ ഒഴിവാക്കുന്നതിനായി ആവശ്യമായ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.

ABOUT THE AUTHOR

...view details