റാഞ്ചി: കാലിത്തീറ്റ അഴിമതിക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു യാദവിന്‍റെ ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ ജാർഖണ്ഡ് ഹൈക്കോടതി ഡിസംബർ 11 ലേക്ക് മാറ്റി. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട ചൈബാസ ട്രഷറി കേസിൽ യാദവ് കഴിഞ്ഞ മാസം ജാമ്യം നേടിയിരുന്നു.
ലാലു യാദവിന്‍റെ ജാമ്യാപേക്ഷ ഡിസംബര്‍ 11ലേക്ക് മാറ്റി - ജാമ്യാപേക്ഷ
1991 നും 1996 നും ഇടയിൽ യാദവ് സംസ്ഥാന മുഖ്യമന്ത്രിയായിരുന്നപ്പോൾ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഡുംക ട്രഷറിയിൽ നിന്ന് 3.5 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് കേസ്.
കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് 2017 ഡിസംബർ മുതൽ ജയിലിൽ കഴിയുന്ന യാദവിന് ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) പ്രകാരം 2018 ൽ ഏഴ് വർഷം തടവും അഴിമതി നിരോധന നിയമപ്രകാരം ഏഴു വർഷം തടവുശിക്ഷയുമാണ് വിധിച്ചിരുന്നത്. 14 വർഷവും തുടർച്ചയായാണ് അദ്ദേഹം ജയിലിൽ കഴിയുന്നത്. 1991 നും 1996 നും ഇടയിൽ യാദവ് സംസ്ഥാന മുഖ്യമന്ത്രിയായിരുന്നപ്പോൾ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഡുംക ട്രഷറിയിൽ നിന്ന് 3.5 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് കേസ്.
അതേസമയം, റാഞ്ചിയിലെ കെല്ലി ബംഗ്ലാവിൽ നിന്ന് യാദവിനെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) മാറ്റി. യാദവിനെ ചികിത്സിക്കുന്ന വാർഡ് കൊവിഡ് വാർഡാക്കി മാറ്റിയതിനാൽ റിംസ് അധികൃതർ ബിർസ മുണ്ട ജയിൽ അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. ഓഗസ്റ്റ് 6നാണ് യാദവിനെ റാഞ്ചിയിലെ കെല്ലി ബംഗ്ലാവിലേക്ക് മാറ്റിയത്. കാലിത്തീറ്റ അഴിമതിക്കേസിൽ ജാർഖണ്ഡ് കോടതിയുടെ ഉത്തരവനുസരിച്ച് ബിർസ മുണ്ട സെൻട്രൽ ജയിലിൽ കീഴടങ്ങിയതിനുശേഷം 2018 ഓഗസ്റ്റ് 30നാണ് ആർജെഡി നേതാവിനെ റിംസിൽ പ്രവേശിപ്പിച്ചത്.