കേരളം

kerala

ETV Bharat / bharat

കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ മൂന്ന് വരെ നീട്ടി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

ഏപ്രില്‍ 22 ന് ഒരാഴ്‌ചത്തേക്ക് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇത് മൂന്നാം തവണയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നീട്ടുന്നത്.

കൊവിഡ് നിയന്ത്രണം നീട്ടി ജാര്‍ഖണ്ഡ് വാര്‍ത്ത  കൊവിഡ് നിയന്ത്രണം പുതിയ വാര്‍ത്ത  ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പുതിയ വാര്‍ത്ത  ജാര്‍ഖണ്ഡ് ലോക്ക്ഡൗണ്‍ നീട്ടി വാര്‍ത്ത  ജൂണ്‍ മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടി ജാര്‍ഖണ്ഡ് വാര്‍ത്ത  ജാര്‍ഖണ്ഡ് മരണനിരക്ക് പുതിയ വാര്‍ത്ത  കൊവിഡ് നിയന്ത്രണം ജാര്‍ഖണ്ഡ് വാര്‍ത്ത  restrictions jharkhand extended news  restrictions extended in jharkhand news  restrictions extended till june 3 jharkhand news  jharkhand government extend covid restrictions news  jharkhand government extend covid restrictions till june 3 news
കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ മൂന്ന് വരെ നീട്ടി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

By

Published : May 26, 2021, 8:22 AM IST

റാഞ്ചി: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിലവിലെ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ജൂണ്‍ മൂന്ന് വരെ നീട്ടി ജാര്‍ഖണ്ഡ്. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളോടും കൂടി 'ആരോഗ്യ സുരക്ഷാ വാരം' ജൂൺ മൂന്ന് വരെ നീട്ടുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിലെ നിയന്ത്രണങ്ങള്‍ മെയ് 27 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 22 ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂന്നാം തവണയാണ് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ നീട്ടുന്നത്.

Read more: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 27 വരെ നീട്ടി ജാർഖണ്ഡ് സര്‍ക്കാര്‍

സംസ്ഥാന സെക്രട്ടേറിയറ്റ് 33 ശതമാനം ജീവനക്കാരുമായി ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് യാത്ര ചെയ്യാന്‍ ഇ-പാസുകൾ നിർബന്ധമാക്കും. സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ഫാക്‌ടറി തൊഴിലാളികൾ, വൻകിട പൊതു, സ്വകാര്യ സംരംഭങ്ങളിലെ ഉദ്യോഗസ്ഥരേയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജാര്‍ഖണ്ഡിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളിൽ സംസ്ഥാനം വിടുന്നവർക്ക് ഇത് ബാധകമല്ല. അന്തർ സംസ്ഥാനവും സംസ്ഥാനത്തിനകത്തുമുള്ള ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾക്ക് ഇ-പാസുകൾ നിര്‍ബന്ധമാണ്.

Also read: ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിക്കാനൊരുങ്ങി ജാർഖണ്ഡ് സർക്കാർ

അഞ്ചിലധികം വ്യക്തികള്‍ കൂട്ടം കൂടുന്നതിനും നിയന്ത്രണമുണ്ട്. എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളും പരിശീലന സ്ഥാപനങ്ങളും അടച്ചു. എല്ലാ പരീക്ഷകളും മാറ്റിവച്ചു. സിനിമാ ഹാളുകൾ, മൾട്ടിപ്ലക്‌സുകള്‍, സ്റ്റേഡിയങ്ങൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങള്‍, പാർക്കുകള്‍ തുടങ്ങിയവയും അടച്ചുപൂട്ടി. കൃഷി, വ്യവസായങ്ങൾ, ഖനന പ്രവർത്തനങ്ങൾ എന്നിവയ്ക്കും അടിയന്തര സേവനങ്ങള്‍ക്കും പ്രവർത്തിക്കാൻ അനുവാദമുണ്ട്.

അതേ സമയം, സംസ്ഥാനത്ത് മരണനിരക്ക് രൂക്ഷമായി തുടരുകയാണ്. ദേശീയ ശരാശരി 1.10 ശതമാനം രേഖപ്പെടുത്തുമ്പോള്‍ സംസ്ഥാനത്തെ മരണനിരക്ക് 1.46 ശതമാനമാണ്. 17,569 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3,09,371 പേര്‍ ഇതുവരെ രോഗമുക്തരായി.

ABOUT THE AUTHOR

...view details