കേരളം

kerala

ETV Bharat / bharat

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 27 വരെ നീട്ടി ജാർഖണ്ഡ് സര്‍ക്കാര്‍ - ലോക്ക് ഡൗണ്‍

മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

COVID  ഹേമന്ത് സോറന്‍  Jharkhand  lockdown  കൊവിഡ്  ലോക്ക് ഡൗണ്‍  നിയന്ത്രണങ്ങൾ
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 27 വരെ നീട്ടി ജാർഖണ്ഡ്

By

Published : May 13, 2021, 4:45 AM IST

Updated : May 13, 2021, 6:22 AM IST

റാഞ്ചി:സംസ്ഥാനത്ത് രൂക്ഷമായ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ മെയ് 27 വരെ നീട്ടിയതായി ജാർഖണ്ഡ് സർക്കാർ അറിയിച്ചു. 72 മണിക്കൂറിലധികം സംസ്ഥാനത്ത് തങ്ങുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. താഴെ തട്ടില്‍ നിന്നു തന്നെ നിയന്ത്രണങ്ങള്‍ കർശനമായി നടപ്പിലാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

also read:കൊവിഡ് കെെകാര്യം ചെയ്യാന്‍ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്

'മെയ് 27ന് രാവിലെ ആറുമണി വരെ 'സുരക്ഷ സപ്ത' രണ്ടാഴ്ച നീട്ടാൻ ജാർഖണ്ഡ് സർക്കാർ തീരുമാനിച്ചു. മറ്റു സംസ്ഥാനത്ത് നിന്നുമെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിർബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 72 മണിക്കൂറിനുള്ളിൽ സംസ്ഥാനം വിടുന്നവർക്ക് ഇത് ബാധകമല്ല' മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇക്കാലയളവില്‍ സംസ്ഥാന- അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകളും നിരോധിച്ചിട്ടുണ്ട്. ഇ-പാസ് അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം. വിവാഹ ചടങ്ങുകള്‍ക്ക് പരമാവധി 11 പേര്‍ക്കാണ് പങ്കെടുക്കാനാവുക. നേരത്തെ ഏപ്രില്‍ 22 മുതല്‍ക്ക് മെയ് 13വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

Last Updated : May 13, 2021, 6:22 AM IST

ABOUT THE AUTHOR

...view details