കേരളം

kerala

ETV Bharat / bharat

ആരോഗ്യ സ്ഥിതി മോശം; ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിക്ക് ഈ വർഷവും ഹയർ സെക്കൻഡറി പരീക്ഷ എഴുതാനാകില്ല - ജഗർനാഥ് മഹ്തോ

പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം പഠനം ഉപേക്ഷിച്ച മന്ത്രി 2020ലാണ് ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിച്ചത്.

minister jagarnath mahto  intermediate exam in jharkhand  Ranchi news  ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി  ജഗർനാഥ് മഹ്തോ  ഹയർ സെക്കണ്ടറി പരീക്ഷ
ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

By

Published : Mar 25, 2022, 4:34 PM IST

റാഞ്ചി:മോശം ആരോഗ്യ സ്ഥിതിയെ തുടർന്ന് ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോയ്ക്ക് ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷ നഷ്‌ടമാകും. ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സാധിക്കാത്തതിനാൽ പരീക്ഷ എഴുതേണ്ടന്ന് തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷവും മന്ത്രിക്ക് പരീക്ഷ നഷ്‌ടമായിരുന്നു.

ദ്രുമി എംഎൽഎ ആയ ജഗർനാഥ് മഹ്തോ 2019 ലാണ് ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്. 54 കാരനായ മന്ത്രി പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം പഠനം ഉപേക്ഷിച്ചിരുന്നു. തുടർന്ന് 2020ല്‍ ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിച്ചു. എന്നാൽ കൊവിഡ് ബാധിച്ചതോടെ കഴിഞ്ഞ വർഷത്തെ പരീക്ഷയും മുടങ്ങി.

കൊവിഡും ശ്വാസകോശ സംബന്ധവുമായ അസുഖം ഗുരുതരമായതിനെ തുടർന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ അദേഹം കഴിഞ്ഞ ഒമ്പത് മാസമായി വിശ്രമത്തിലായിരുന്നു.

ALSO READ തമിഴ്‌നാട്ടില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പഞ്ചായത്ത് സെക്രട്ടറി സത്യപ്രതിജ്ഞ ചെയ്‌തു

ABOUT THE AUTHOR

...view details